ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ

ട്രെയിനില്‍ സഹയാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ വിജ്ഞാപനം പുറപ്പെടുവിച്ചു. സഹയാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ ഫോണ്‍ ലൗഡ്സ്പീക്കറിലോ സ്പീക്കറിലോ ഉച്ചത്തില്‍ പാട്ടുവെക്കുകയോ വീഡിയോ കാണുകയോ ചെയ്താല്‍ 1000 രൂപവരെ പിഴ ചുമത്തും.
യാത്രക്കാര്‍ കൂട്ടം കൂടി ഉച്ചത്തില്‍ സംസാരിക്കുന്നതും പാട്ടുപാടുന്നതും മൊബൈല്‍ ഫോണില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിക്കുന്നതും കാരണം നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടാകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ജനവിശ്വാസ് ബില്ലില്‍ ഭേദഗതി വരുത്തി റെയില്‍വേ ചട്ടങ്ങള്‍ കര്‍ശനമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഈ കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴയോ ആറു മാസം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്കുന്നു. രാജ്യത്തെ മെട്രോ ട്രെയിനുകളിലും സമാനമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കൂടാതെ, ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഇറിക്ഷകളില് പരമാവധി നാല് യാത്രക്കാരെമാത്രം അനുവദിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ കൊണ്ടുവരാനും കേന്ദ്ര നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha


























