Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത

19 OCTOBER 2026 10:13 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടേതു കൊലപാതകമാണെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജയലളിതയുടെയും എംജിആറിന്റെയും മകള്‍ എന്നവകാശപ്പെടുന്ന തൃശൂര്‍ കാട്ടൂര്‍ സ്വദേശി കെ.എം. സുനിത 'അമ്മ'യുടെ സ്മൃതി മണ്ഡപത്തില്‍ നിരാഹാര സമരത്തിന്. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കു കത്തു നല്‍കിയിട്ടും പ്രതികരണമൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുനിതയുടെ ആവശ്യം. ശശികല ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് ജയലളിതയെ കൊലപ്പെടുത്തിയതെന്നാണ് സുനിതയുടെ വാദം.

ഈ കൊലപാതകത്തിന് താന്‍ സാക്ഷിയാണെന്നും അവര്‍ അവകാശപ്പെടുന്നു. 2016 സെപ്റ്റംബര്‍ 22 ന് തന്നെ പോയസ് ഗാര്‍ഡനിലെ വീട്ടിലേക്ക് 'അമ്മ' വിളിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് അവിടെയെത്തിയപ്പോള്‍ 'അമ്മ' അനക്കമില്ലാതെ കിടക്കുന്നതാണു കണ്ടത്. ആ സമയത്ത് ടി.ടി.വി.ദിനകരന്‍, ഇളവരസി, വി.കെ.സുധാകരന്‍, ശശികല എന്നിവരടക്കമുള്ളവര്‍ 'അമ്മ'യ്ക്ക് ചുറ്റുമുണ്ടായിരുന്നു. ശശികല താഴെക്കിടന്ന അമ്മയെ ചവിട്ടുന്നുണ്ടായിരുന്നു. ഇതുകണ്ട് താന്‍ അലറിക്കരയാന്‍ തുടങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന സഹായി പിന്നിലൂടെ വന്ന് വായ പൊത്തി. താന്‍ അവിടെ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. താനാണ് മകളെന്നു അന്നു വൈകിട്ട് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കാനിരിക്കെയാണ് ജയലളിത കൊല്ലപ്പെട്ടതെന്നും സുനിത അവകാശപ്പെട്ടു. എറണാകുളം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ടി.എം.ശ്രീജിത്തിനൊപ്പമാണ് സുനിത വാര്‍ത്താസമ്മേളനം നടത്തിയത്.

തമിഴ്‌നാട്ടില്‍ ജനിച്ച് കേരളത്തില്‍ വളര്‍ന്ന തനിക്കു രണ്ട് കുട്ടികളുണ്ടെന്നും പുതിയ ടിവികെ സര്‍ക്കാരില്‍നിന്നും മുഖ്യമന്ത്രിയില്‍നിന്നും നീതിയും സുരക്ഷയും ലഭിക്കുമെന്ന വിശ്വാസത്തിലാണ് തമിഴ്‌നാട്ടിലേക്കു പോകുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ ജീവനും മക്കളുടെ ജീവനും ഭീഷണിയുണ്ടെന്നും 'അമ്മ'യ്ക്ക് നീതി വാങ്ങി നല്‍കുന്നതിനായി തന്റെ ജീവന്‍ പോലും നഷ്ടപ്പെട്ടേക്കാമെന്നും സുനിത പറഞ്ഞു. എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്നതിനുള്ള തെളിവുകളും രേഖകളും തന്റെ കൈവശമുണ്ടെന്നും ഡിഎന്‍എ പരിശോധന നടത്തിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നും തന്നെ മകളായി അംഗീകരിക്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അപേക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ അവര്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ മുന്നോട്ടു പോക്ക് ഉണ്ടായിട്ടില്ല. താന്‍ പല തവണ ആക്രമിക്കപ്പെട്ടു. ഒരിക്കല്‍ തൃശൂര്‍ വച്ച് ആക്രമിക്കാന്‍ ശ്രമമുണ്ടാവുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളുടെ ഭാര്യ കരഞ്ഞു പറഞ്ഞപ്പോള്‍ കേസുമായി മുന്നോട്ടു പോകാന്‍ ശ്രമിച്ചില്ല എന്നും അവര്‍ പറഞ്ഞു.

എംജിആറിന്റെയും ജയലളിതയുടെയും മകളായ തന്നെ ജനിച്ച് 2 മാസം കഴിഞ്ഞപ്പോള്‍ സഹായിയായി നിന്ന മാധവന്‍ എന്ന തൃശൂരുകാരനെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് സുനിത പറയുന്നത്. പിന്നീട് മാധവന്റെ മകളായാണ് വളര്‍ന്നത്. ആ വീട്ടില്‍നിന്ന് മാധവന്റെ ഭാര്യയുടെ ഒരുപാട് ഉപദ്രവം സഹിച്ചിട്ടുണ്ട്. തനിക്ക് 17 വയസുള്ളപ്പോള്‍ ജയലളിത തന്നെ കണ്ടെത്തി ആളെ അയച്ച് ചെന്നൈയിലേക്കു വിളിപ്പിക്കുകയായിരുന്നു. അന്നു കൂടെ വന്നവരൊക്കെ ഇന്നും ജീവിച്ചിരുപ്പുണ്ട്. തന്റെ ഡിഎന്‍എ പരിശോധനയും നടത്തി മകളാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ചെന്നൈയിലേക്ക് വിളിപ്പിച്ചതും താനാണ് അമ്മയെന്നു വെളിപ്പെടുത്തിയതെന്നും സുനിത പറഞ്ഞു. പിന്നീട് പലപ്പോഴും ഇത്തരത്തില്‍ വിളിപ്പിച്ചിട്ടുണ്ട്. ടിവികെ പാര്‍ട്ടിയുടെ കേരളത്തിലെ സംഘാടന ചുമതലയുള്ള വ്യക്തി 'അമ്മ'യ്‌ക്കൊപ്പം ഉണ്ടായിരുന്ന ആളാണ്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞ 10 വര്‍ഷമായി ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. താനും അമ്മയും തമ്മിലുള്ള ബന്ധം എങ്ങനെയെന്ന് അറിയാവുന്ന ആളാണ് ഇയാള്‍. സത്യം അറിയാവുന്ന ആള്‍. അദ്ദേഹം സത്യം തുറന്നു പറയാന്‍ തയാറാകണമെന്നും സുനിത ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (7 minutes ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (21 minutes ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (30 minutes ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (1 hour ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (7 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (7 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (7 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (7 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (13 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (15 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (16 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (16 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (16 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (16 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (16 hours ago)

Malayali Vartha Recommends