6 കോടിയുടെ സമ്മര്‍ ബംപറടിച്ച ഭാഗ്യവാന് ഇപ്പോഴും കാണാമറയത്ത്!

തൂത ഭഗവതി ക്ഷേത്രത്തിനു സമീപത്തു തട്ടുകടയോടൊപ്പം ലോട്ടറിയും വിറ്റുവരുന്ന സുഭാഷ് ചന്ദ്രബോസ് ഇത്തവണ സമ്മര്‍ ബംപര്‍ അടിച്ച ടിക്കറ്റ് നല്‍കിയത് ആര്ക്കാണെന്നറിയാതെ ആകെ മനപ്രയാസത്തിലാണ്. നാട് മുഴുവന്‍ തിരയുകയാണ് ആ ഭാഗ്യശാലിയെ.
സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംപര്‍ ഒന്നാം സമ്മാനമായ 6 കോടി രൂപ ലഭിച്ചതായി അവകാശപ്പെട്ട് സമ്മാനാര്‍ഹര്‍ ഇതുവരെയും രംഗത്തെത്തിയിട്ടില്ല. ഒറ്റപ്പാലം പ്രഭു ലോട്ടറീസില്‍ നിന്നു ചെര്‍പ്പുളശ്ശേരിയിലെ ശ്രീ ശാസ്താ ലോട്ടറി എജന്‍സിയില്‍ നിന്നു തൂതയിലെ ചില്ലറ ലോട്ടറി വില്പനക്കാരനായസുബാഷ് ചന്ദ്രബോസ് വാങ്ങി തൂതയില്‍ വിറ്റ എസ്ഇ 208304 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
തട്ടുകടയോടൊപ്പമാണ് സുഭാഷ് ചന്ദ്രബോസ് തൂത ഭഗവതി ക്ഷേത്രത്തിനു സമീപത്തു ലോട്ടറി വില്പന നടത്തുന്നത്. കഴിഞ്ഞ മാര്‍ച്ച് 31-ന് നറുക്കെടുക്കേണ്ടിയിരുന്ന സമ്മര്‍ ബംപര്‍ ലോക്ഡൗണ്‍ മൂലമാണ് 26-ന് നറുക്കെടുപ്പ് നടത്തിയത്.
https://www.facebook.com/Malayalivartha

























