കേരള കോൺഗ്രസ് പുറത്തും ; വെൽഫെയർ പാർട്ടി അകത്തും ;പാണക്കാട്ടു നിന്നും വരുന്ന വാറോലകൾ അനുസരിക്കുന്ന പണി മാത്രമാണ് കോൺഗ്രസിനുള്ളത് ;വിമർശനവുമായി കെ സുരേന്ദ്രൻ

യു.ഡി.എഫിൽ ആരെയൊക്കെ ഘടകക്ഷികളാക്കണമെന്നും ഒഴിവാക്കണമെന്നും തീരുമാനിക്കുന്നത് മുസ്ലീംലീഗാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു . പാണക്കാട്ടു നിന്നും വരുന്ന വാറോലകൾ അനുസരിക്കുന്ന പണി മാത്രമാണ് കോൺഗ്രസിനുള്ളത് എന്നും സുരേന്ദ്രൻ വിമർശിച്ചു . രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമല്ല പി.കെ കുഞ്ഞാലിക്കുട്ടിയാണ് യു.ഡി.എഫിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്ന് ഇടത്-വലത് മുന്നണികൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി മുസ്ലിം ലീഗ് നടത്തിയ സഖ്യ ചർച്ച ഇതിൻെറ തെളിവാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു . കേരളകോൺഗ്രസ് പുറത്തും വെൽഫെയർ പാർട്ടി അകത്തുമാകുന്ന യു.ഡി.എഫിൽ ആത്മാഭിമാനമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നിൽക്കാനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മലബാറിൽ എസ്.ഡി.പി.ഐയുമായി ലീഗ് ചർച്ച ആരംഭിച്ചു കഴിഞ്ഞു.
മുസ്ലിം തീവ്രവാദ സംഘടനകളെ മുഴുവൻ ഒരു കുടയ്ക്ക് കീഴിൽ കൊണ്ടുവരാനാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു. യു ഡി എഫിൽ നിന്നും പുറത്തായ കേരളകോൺഗ്രസ് ജോസ് പക്ഷം ബിജെപിയിലേക്കു വരുന്നുണ്ടോയെന്നു വ്യക്തമാക്കേണ്ടതു ജോസ് കെ. മാണിയാണെന്നും അദ്ദേഹത്തിന്റെ നിലപാടറിഞ്ഞ ശേഷം പാര്‍ട്ടി തീരുമാനം കൈക്കൊള്ളുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് ബിജെപിയിലേക്കു വരാമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു . കഴിഞ്ഞ ദിവസമായിരുന്നു കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്നും പുറത്താക്കിയത്. ഇതിന് പിന്നാലെ ഇവർ ഏത് മുന്നണിയോട് ചേരും എന്നത് കേരള രാഷ്ട്രീയം ആകാംഷയോടെ നോക്കി നിൽക്കുകയാണ് .
ഐക്യജനാധിപത്യ മുന്നണിയുടെ തുടക്കം മുതല്‍ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് കെ. മാണി വിഭാഗത്തെ ഒഴിവാക്കിയ തീരുമാനം യുഡിഎഫിന്റെ ചരിത്രത്തില്‍ നിർണ്ണായകമായിരുന്നു . ജോസ് കെ. മാണിക്ക് ഇന്നലത്തെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നിരിക്കാം . എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനും നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു . കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ തള്ളിപ്പറയാതിരിക്കാനും കരുതലോടെ പ്രതികരിക്കാനും അവർ ശ്രദ്ധിച്ചു . ജോസ് കെ. മാണിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും നിലപാടില്ലാത്തവരായി കാണുന്നില്ലെന്നു കൂടി മുഖ്യമന്ത്രി പറഞ്ഞു . മുന്നണിയില്‍ നിന്ന് ഒഴിവാക്കിയെന്ന പ്രഖ്യാപനത്തിനു ശേഷവും ജോസ് കെ. മാണിയെ ആക്ഷേപിക്കാതിരിക്കാനും വാതിലുകള്‍ തുറന്നിടാനും യുഡിഎഫ് നേതാക്കളും ജാഗ്രത പുലർത്തുന്നുണ്ട് .
യുഡിഎഫ് മുന്നണിയില്‍നിന്നു പുറത്താക്കിയതിനെ ക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തീരുമാനങ്ങള്‍ എടക്കുന്നതിനുമായി ഇന്നു കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ജോസ് കെ. മാണിയുടെ അധ്യക്ഷതയില്‍ അവയ്ലബിള്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നിരുണൈ. എംപി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു . ഇതിനൊക്കെ ഇടയിലാണ് ഇടർത്തി ഒരു പ്രതികരണം ബി ജെ പിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























