ഗൃഹനിരീക്ഷണത്തില്‍ കഴിയാതെ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ 'പൂട്ടിയ' എസ്‌ഐക്ക് അഭിനന്ദന പ്രവാഹം

ഫോര്‍ട്ട്‌കൊച്ചിയില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് നിരീക്ഷണം ലംഘിച്ച് കുന്നുംപുറത്തെ കനറാ ബാങ്ക്, ചെറളായിയിലെ ബാര്‍ബര്‍ ഷോപ്, തോപ്പുംപടിയിലെ മദ്യശാല എന്നിവിടങ്ങളില്‍ പോയിരുന്നു. അതിനു ശേഷം മദ്യപിച്ചു ബഹളമുണ്ടാക്കാന്‍ തുടങ്ങി.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പൊലീസ് എത്തിയപ്പോഴാണ് ഇയാള്‍ മുംബൈയില്‍ നിന്ന് എത്തിയതാണെന്ന് അറിയുന്നത്. തുടര്‍ന്ന് മറ്റുള്ളവരെ മാറ്റി നിര്‍ത്തി എസ്‌ഐ ജിന്‍സന്‍ ഡൊമിനിക്ക് ഒറ്റയ്ക്കു ബലപ്രയോഗത്തിലൂടെ യുവാവിനെ കീഴ്‌പ്പെടുത്തി. ഇടക്കൊച്ചിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് യുവാവുമായി സ്വയം ജീപ്പോടിച്ചാണ് എസ്‌ഐ പോയത്.
യുവാവിനു കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചതോടെ എസ്‌ഐ സ്വയം നിരീക്ഷണത്തില്‍ പോകുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്.
https://www.facebook.com/Malayalivartha

























