കുടുംബ വഴക്കിനൊടുവിൽ ഭർത്താവ് കിണറ്റിൽ ചാടി; സ്വയം തിരിച്ച് കയറി വന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

കുടുംബ വഴക്ക് നടക്കുന്നതിനിടയിൽ ആ ഭാര്യ വിചാരിച്ചിട്ടുണ്ടാകില്ല തന്റെ ഭർത്താവ് ഇങ്ങനെ ഒരു കടും കൈ ചെയ്യുമെന്ന്. കുടുംബവഴക്കിനെത്തുടര്ന്ന് ഭര്ത്താവ് കിണറ്റില് ചാടി. ഇത് കണ്ട ഭാര്യ ഉടൻ മരണ വഴി തന്നെ തിരഞ്ഞെടുത്തു, ഇവർ തൂങ്ങിമരിക്കുകയായിരുന്നു . ചിതറ ഭജനമഠം അശ്വതി ഭവനില് രഞ്ജിത്തിന്റെ ഭാര്യ അശ്വതി(26)യാണ് മരിച്ചത്. എ ന്നാൽ രഞ്ജിത്ത് രക്ഷപ്പെടുകയുണ്ടായി . ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കാം . അശ്വതിയും രഞ്ജിത്തും തമ്മില് വാക്കുതര്ക്കമുണ്ടാവുക യായിരുന്നു. ഇത് കടുത്തതോടെ രഞ്ജിത്ത് സമീപമുള്ള കിണറ്റിലേക്ക് എടുത്ത് ചാടുകയും ചെയ്തു. ഇതുകണ്ട അശ്വതി വീട്ടിനുള്ളില് കയറി വാതിലടക്കുകയായിരുന്നു . പിന്നീട് കിണറ്റില്നിന്ന് തനിയെ കയറിവന്ന രഞ്ജിത്ത് മുറി തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനു പിന്നാലെ വീടിന്റെ വാതില് പൊളിച്ച് അശ്വതിയെ രക്ഷിക്കാന് ശ്രമിക്കുകയായിരുന്നു രഞ്ജിത്. ഇതിനടിയിലാണ് അശ്വതി തൂങ്ങി മരിച്ച് നിൽക്കുന്നത് കണ്ടത് .
രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ആ ശ്രമം വിഫ ലമാവുകയായിരുന്നു. ഇതേ തുടർന്ന് കടയ്ക്കല് പോലീസ് മേല്നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി പാരിപ്പള്ളി മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്: വൈഷ്ണവ്, വൈശാഖ്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിലായിരുന്നു കിടപ്പുമുറിയിൽ അശ്വതി തൂങ്ങിമരിച്ചത്. മദ്യപിച്ചെത്തിയ ശേഷമായിരുന്നു രഞ്ജിത്ത് അശ്വതിയുമായി വഴക്കിട്ടത്. ഇതിന് ശേഷം കിണറ്റിൽ ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് നോക്കി നിൽക്കെ തന്നെ രഞ്ജിത്ത് സ്ഥലത്തു നിന്നു ബൈക്കിൽ കടന്നു കളഞ്ഞു. കുടുംബ വഴക്കു കലാശിച്ചത് ഇത്തരത്തിൽ ഒരു ദുരന്തത്തിൽ ആയിരുന്നു.
https://www.facebook.com/Malayalivartha


























