പതിനെട്ട് വർഷം മുൻപ് നടന്ന സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം ; ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണം; ഇത് വെറുതെ വിടാൻ ഉദ്ദേശമില്ല; വെള്ളാപള്ളിയെ പ്രതിരോധത്തിലാക്കി ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത

പതിനെട്ട് വർഷം മുൻപ് നടന്ന സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തിൽ വെള്ളാപള്ളിക്കെതിരെ ആഞ്ഞടിച്ച് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണം ശക്തമാക്കിയിരിക്കുകയാണ് . ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിൽ വെള്ളാപ്പള്ളി നടേശനാണെന്നും കേസിന്റെ അന്വേഷണത്തിൽ വെള്ളാപ്പള്ളി ഇടപെട്ടെന്നും സഹോദരി ആരോപിക്കുകയുണ്ടായി . പതിനെട്ട് വർഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ല എന്ന ആക്ഷേപം ശക്തമാകുന്നു . ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല. സിബിഐ അന്വേഷണം വേണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി. പതിനെട്ട് വർഷം മുമ്പായിരുന്നു സ്വാമി ശാശ്വതീകാനന്ദയുടെ മരണം നടന്നത്.
കണിച്ചുകുളങ്ങര യുണിയൻ സെക്രട്ടറിയുമായ കെ.കെ.മഹേശനെ എസ്എൻഡിപി ഓഫീസിൽ തൂങ്ങിമരിച്ചതിൽ വെള്ളാപള്ളിക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ശാന്തയുടെ ആരോപണം ഉയർന്നിരിക്കുന്നത്. ശാന്തയുടെ വാക്കുകൾ ഇങ്ങനെയാണ് വെള്ളാപ്പള്ളിയെ ഈ ട്രസ്റ്റിന്റെ താക്കോൽ സ്ഥാനത്ത് കൊണ്ടിരുത്തിയത് ശാശ്വതീകാനന്ദസ്വാമികളാണ് എന്ന് അദ്ദേഹം പല സ്ഥലത്തും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്നവർ പറഞ്ഞു . എന്നിട്ട് അദ്ദേഹത്തിന് ഇങ്ങനെ ഒരു ദാരുണമരണം സംഭവിച്ചിട്ട്, ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് ഇദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞോ വെന്നും അവർ ചോദിച്ചു . ഒരു പ്രതിഷേധം പോലും നടത്തിയതായി തനിക്ക് അറിവില്ല. ജൂലൈ 1 ആകുമ്പോൾ ശാശ്വതീകാനന്ദസ്വാമികൾ മരിച്ചിട്ട് 18 വർഷമാകുകയാണ്. 18 വർഷമായിട്ട് ഇതിൽ ഒരു പുരോഗതിയുമില്ല. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണം. ഉയർന്ന ഏജൻസി തന്നെ അന്വേഷിക്കണം. ഇത് വെറുതെ വിടാൻ ഉദ്ദേശമില്ല. പിന്നാലെ വിടാതെ പിന്തുടരാൻ തന്നെയാണ് തീരുമാനമെന്നും ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത പറഞ്ഞു.
https://www.facebook.com/Malayalivartha


























