സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; കോഴിക്കോട്, കണ്ണൂര്, കാസര്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതേതുടർന്ന് മുന്കരുതല് നടപടിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്, കാസര്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്ട്ട് പ്രഖ്യാപിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ഒറ്റപ്പെട്ടയിടങ്ങളില് 24 മണിക്കൂറില് 64.5 എംഎം മുതല് 115.5 എംഎം വരെ ലഭിക്കുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഞ്ഞ അലര്ട്ട് പ്രഖ്യാപിച്ച ജില്ലകള് ഇവയാണ്;
ജൂലായ് 2: കോഴിക്കോട്, കണ്ണൂര്, കാസര്കോട്
ജൂലായ് 3: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട്
ജൂലായ് 4: കണ്ണൂര്, കാസര്കോട്
ജൂലായ് 5: കാസര്കോട്
അതേസമയം ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില് ഉരുള്പൊട്ടല്, മണ്ണിടിച്ചില് സാധ്യതയുള്ള പ്രദേശങ്ങളില് താമസിക്കുന്നവര്, നദിക്കരകളില് താമസിക്കുന്നവര്, കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.
ഇതേതുടർന്ന് ബുധന്, വ്യാഴം ദിവസങ്ങളില് കേരള, കര്ണാടക തീരത്ത് മണിക്കൂറില് 40 മുതല് 50 കിലോ മീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല് മത്സ്യത്തൊളിലാളികള് കടലില് പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























