പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള് സര്ക്കാരിന് നിഷേധിക്കാനാകില്ല; കോവിഡ് പ്രതിരോധത്തില് സര്ക്കാര് കൂടുതല് ജാഗ്രത പുലര്ത്തണമെന്ന് ചെന്നിത്തല

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതില് ആശങ്കയുണ്ടെന്നും കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് സര്ക്കാര് കൂടുതല് ജാഗ്രത പുലര്ത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടെസ്റ്റുകളുടെ എണ്ണം വര്ധിപ്പിക്കണമെന്നും യുഡിഎഫ് യോഗത്തിനുശേഷം ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള് സര്ക്കാരിന് നിഷേധിക്കാനാകില്ല. പ്രവാസികളെ നാട്ടിലെത്തിക്കുന്നതില് കേന്ദ്ര സംസ്ഥാന സര്ക്കാരുകള് പൂര്ണ പരാജയമായിരുന്നു. വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങള്ക്ക് സര്ക്കാര് 10 ലക്ഷം രൂപ ധനസഹായം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 151 പേര്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 131 പേര് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി. മലപ്പുറം 34, കണ്ണൂര് 27, പാലക്കാട് 17, തൃശൂര് 18, എറണാകുളം 12, കാസര്ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്.
https://www.facebook.com/Malayalivartha


























