പ്രവാസികൾക്കായി 'ഡ്രീം കേരള'; തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യം

കൊവിഡിന്റെ പശ്ചാത്തലത്തില് നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്ക്കാര്. ഡ്രീം കേരള എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവുമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
'വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില് നിന്നും കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്ദ്ധരുണ്ട്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തും. സംസ്ഥാന സര്ക്കാരിന്റെ വിവിധ വകുപ്പുകള് സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില് കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില് പൊതുജനത്തിന് നിര്ദ്ദേശവും ആശയവും സമര്പ്പിക്കും. ആശയം നടപ്പിലാക്കുന്നത് ചര്ച്ച ചെയ്യാന് ഹാക്കത്തോണ് നടത്തും. വിദഗ്ദ്ധോപദേശം നല്കാന് യുവ ഐ.എ.എസ് ഓഫീസര്മാരുടെ സമിതിയെ നിയോഗിക്കും. ആശയങ്ങള് അതത് വകുപ്പുകള്ക്ക് വിദഗ്ധ സമിതി നല്കും. ഒരാഴ്ചക്കുള്ളില് തീരുമാനമെടുക്കും' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി ചെയര്മാനായ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് ഡോ കെ.എം എബ്രഹാം ചെയര്മാനായി സമിതിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പദ്ധതികള് വിര്ച്വല് അസംബ്ലിയില് അവതരിപ്പിക്കാന് അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മേയ് ഏഴിന് ശേഷം ഇന്നലെ വരെ 870 വിമാനങ്ങളും മൂന്ന് കപ്പലുകളും വിദേശത്ത് നിന്നെത്തി. 600 ചാര്ട്ടേര്ഡ് വിമാനം. യുഎയില് നിന്ന് 447 വിമാനങ്ങളില് 73000 പേരെത്തി. ആകെ വന്ന 143147 പേരില് 52 ശതമാനവും തൊഴില് നഷ്ടപ്പെട്ടവരാണ്. വിസ കാലാവധി തീര്ന്ന 46753 പേരെത്തി. 1543 വിമാനങ്ങള്ക്കാണ് അനുമതി നല്കിയത്. കൂടുതല് വിമാനങ്ങള്ക്ക് അനുമതി നല്കും. കേരളത്തിന്റെ സാമ്ബത്തിക വളര്ച്ചയ്ക്ക് നിര്ണ്ണായക പങ്കാണ് വിദേശത്ത് ജോലി ചെയ്യുന്നവര് നല്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























