തിരുവനന്തപുരത്ത് സ്ഥിതി അപകടകരം, സാഫല്യം കോംപ്ലക്സ് അടച്ചു; ഇന്ന് രോഗം സ്ഥിരീകരിച്ച ഒന്പത് പേരില് നാലുപേര് രോഗബാധിതരായത് സമ്പര്ക്കത്തിലൂടെ; നിലവിലെ സ്ഥിതി അനുസരിച്ച് തലസ്ഥാനത്ത് കാര്യങ്ങൾ അപകടകരമാണെന്ന് മേയർ ; മുന്നറിയിപ്പ് !

തിരുവനന്തപുരത്ത് സ്ഥിതി വഷളാകുകയാണ്. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച ഒന്പത് പേരില് നാലുപേര് രോഗബാധിതരായത് സമ്പര്ക്കത്തിലൂടെയാണ്. എന്നാല് നാലുപേരുടെയും രോഗ ഉറവിടം എവിടെ നിന്നാണെന്ന കാര്യം അവ്യക്തമാണ്. ആർക്കും യാത്രാ പച്ചാത്തലം ഇല്ലായെന്ന കാര്യവും സ്ഥിതി വളരെ സങ്കീർണമാക്കുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് തലസ്ഥാനത്ത് കാര്യങ്ങൾ അപകടകരമാണെന്ന് മേയർ വ്യക്തമാക്കി. നഗരത്തിൽ കർശന നിയന്ത്രണത്തിനൊരുങ്ങുകയാണ്.
രോഗബാധിതരായ ആലുവിള സ്വദേശിക്കും തുമ്പ സ്വദേശിക്കും യാത്രാപശ്ചാത്തലമില്ല. സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയും വഞ്ചിയൂരിലെ ലോട്ടറി വില്പ്പനക്കാരനുമാണ് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റ് രണ്ടുപേര്. അസം സ്വദേശിക്ക് കോവിഡ് സ്ഥിതീകരിച്ചതോടെ സാഫല്യം കോംപ്ലെക്സ് അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചിടൽ. പാളയം മാർക്കറ്റിലെ മുൻ ഗേറ്റുമാത്രം തുറക്കും. പാളയം മാർക്കറ്റിലേക്ക് ആളുകൾക്ക് പ്രവേശിക്കാനായി പ്രത്യേക കൗണ്ടർ തയ്യാറാക്കും. ഓഫീസുകളിലും കർശന നിയന്ത്രണം കൊണ്ടുവരും. ബസ് സ്റ്റോപ്പുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി കൈക്കൊള്ളും. തലസ്ഥാന നഗരിയിലെ സമരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. സൂപ്പർ മാർക്കറ്റ് അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തും. അതേസമയം തിരുവനതപുരം നഗരമാകെ അടച്ചിടില്ലെന്നും മേയർ വ്യക്തമാക്കി.
ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയില് കൂടുന്ന പശ്ചാത്തലത്തില് കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ലാഭരണകൂടം കടക്കാന് സാധ്യതയുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില് ഇതുസംബന്ധിച്ച് യോഗം കൂടുകയാണ്.
സംസ്ഥാനത്ത് ഇന്ന് 160 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയില് നിന്നും 27 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള 24 പേര്ക്കും, പാലക്കാട് ജില്ലയില് നിന്നുള്ള 18 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള 16 പേര്ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്, കണ്ണൂര് ജില്ലകളില് നിന്നുള്ള 9 പേര്ക്ക് വീതവും ഇടുക്കി ജില്ലയില് നിന്നുള്ള 8 പേര്ക്കും, കോഴിക്കോട് ജില്ലയില് നിന്നുള്ള 7 പേര്ക്കും, കാസര്കോട് ജില്ലയില് നിന്നുള്ള 5 പേര്ക്കും, വയനാട് ജില്ലയില് നിന്നുള്ള ഒരാള്ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 106 പേര് വിദേശ രാജ്യങ്ങളില് നിന്നും 40 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്. ഏറ്റവുമധികം പേര് രോഗമുക്തി നേടിയ ദിനം കൂടിയാണിന്ന്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,78,099 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില് 1,75,111 പേര് വീട്/ ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റീനിലും 2988 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha

























