ജെയ്ഷെ മുഹമ്മദ് ഭീകരനെ എന്‍.ഐ.എ അറസ്റ്റുചെയ്തു ; അറസ്റ്റുചെയ്തത് പുല്‍വാമ ഭീകരാക്രമണത്തിലെ ആറാമത്തെ പ്രതിയെ
പുല്‍വാമ ഭീകരാക്രമണത്തിലെ ആറാമത്തെ പ്രതിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഫുള്‍ട്ടിപുരയില്‍ നിന്നുള്ള 25കാരനായ മുഹമ്മദ് ഇക്ബാല്‍ റാത്തറാണ് അറസ്റ്റിലായത്. ജെയ്ഷെ മുഹമ്മദ് ഭീകരന് മുഹമ്മദ് ഉമര്‍ ഫാറൂഖിനെ സഹായിച്ചത് മുഹമ്മദ് ഇക്ബാല്‍ ആണെന്ന് എന്‍.ഐ.എ പറഞ്ഞു. ഭീകരാക്രമണത്തിനായുള്ള കുഴിബോംബുകള്‍ സ്ഥാപിച്ചത് മുഹമ്മദ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് റാത്തര്‍ 2018 സെപ്തംബര്‍ മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ റാത്തറിനെ ചോദ്യം ചെയ്യാനായി ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ടു.
റാത്തറിന്റെ അറസ്റ്റോടെ പുല്‍വാമ ഭീകരാക്രമണത്തില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്തവരുടെ എണ്ണം ആറായി. കഴിഞ്ഞ ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്
https://www.facebook.com/Malayalivartha