ബസ് നിരക്ക് വര്ധന ഇന്നു മുതല് പ്രാബല്യത്തില്, വിദ്യാര്ഥികളുടെ കണ്സഷന് നിരക്കില് മാറ്റമില്ല.

ഇന്നു മുതല് കോവിഡ് കാല ബസ് നിരക്കു വര്ധന പ്രാബല്യത്തില് വരും. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി.
8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററില് നിന്ന് രണ്ടര കിലോമീറ്ററായി കുറയും.
5 കിലോമീറ്റര് യാത്രയ്ക്ക് 8 രൂപയ്ക്കു പകരം ഇനി 10 രൂപ നല്കണം.
കെഎസ്ആര്ടിസി ഓര്ഡിനറി സര്വീസിനും ഇതേ നിരക്കാണെങ്കിലും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പര് ഫാസ്റ്റ് തുടങ്ങിയ സൂപ്പര് ക്ലാസ് ബസുകള്ക്കു മിനിമം നിരക്കിലും കിലോമീറ്റര് ചാര്ജിലും 25% വര്ധനയുണ്ട്.
വിദ്യാര്ഥികളുടെ കണ്സഷന് നിരക്കില് മാറ്റമില്ല.
https://www.facebook.com/Malayalivartha

























