ഉത്ര കൊലപാതക കേസ്... ഏട്ട് മണിക്കൂര് ചോദ്യം ചെയ്ത് സൂരജിന്റെ അമ്മയെയും സഹോദരിയെയും... കൊലപാതക കേസുമായി ബന്ധപ്പെട്ട വിവരങ്ങള് മാത്രം ചോദിച്ചറിഞ്ഞതെന്നും ഗാര്ഹിക പീഡന കേസില് തെളിവെടുപ്പ് നടന്നില്ലെന്നും പൊലീസ് , കസില് പരമാവധി തെളിവുകള് ശേഖരിച്ച് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം നല്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം

ഉത്ര കൊലപാതക കേസ്... ഏട്ട് മണിക്കൂര് ചോദ്യം ചെയ്ത് സൂരജിന്റെ അമ്മയെയും സഹോദരിയെയും... കൊലപാതക കേസുമായി ബന്ധപ്പെട്ട വിവരങ്ങള് മാത്രം ചോദിച്ചറിഞ്ഞതെന്നും ഗാര്ഹിക പീഡന കേസില് തെളിവെടുപ്പ് നടന്നില്ലെന്നും പൊലീസ് , കേസില് പരമാവധി തെളിവുകള് ശേഖരിച്ച് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം നല്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സൂരജിന്റെ അമ്മയെയും സഹോദരിയെയും ഏട്ട് മണിക്കൂര് ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യലില് ലഭിച്ച വിവരങ്ങള് തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.
കൊലപാതക കേസുമായി ബന്ധപ്പെട്ട വിവരങ്ങള് മാത്രമാണ് ചോദിച്ചറിഞ്ഞതെന്നും ഗാര്ഹിക പീഡന കേസില് തെളിവെടുപ്പ് നടന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. കേസില് രണ്ട് വട്ടം ചോദ്യം ചെയ്തപ്പോഴും സൂരജിന്റെ അമ്മയും സഹോദരിയും നല്കിയ മൊഴികളില് വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇതില് വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്തപ്പോള് നിലനിന്ന ചില സംശയങ്ങള് ഒഴിവാക്കാനാണ് അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്തത്. കേസില് പരമാവധി തെളിവുകള് ശേഖരിച്ച് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം നല്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഗാര്ഹികപീഡന സംബന്ധിച്ച ചില നിര്ണായ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.
കൊലപാതകത്തിന് തൊട്ട് മുന്പ് ഉത്ര മാനസിക പീഡനത്തിന് ഇരയായതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില് സൂരജിന്റെ അമ്മയെയും സഹോദരിയെയും ഗാര്ഹിക പീഡനത്തിന് അറസ്റ്റ് ചെയ്യണ്ട എന്നാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























