പെറ്റമ്മയുടെ മുന്നില് അരങ്ങേറിയത് കൊടും ക്രൂരത... തൃശൂരില് ഇന്നലെ വെട്ടേറ്റ സിപിഎം പ്രവര്ത്തകന് മരിച്ചു, രാവിലെ പത്ത് മണിയോടെയാണ് വീടിന് സമീപം വച്ച് ആദര്ശിനെ ഒരു സംഘം ആക്രമിച്ചത്, ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല

തൃശൂരില് ഇന്നലെ വെട്ടേറ്റ സിപിഎം പ്രവര്ത്തകന് ആശുപത്രിയില് വച്ച് മരിച്ചു. അന്തിക്കാട് താന്യത്ത് അമ്മയുടെ മുമ്പില് വച്ച് ആക്രമണത്തിന് ഇരയായ ആദര്ശ് ആണ് മരിച്ചത്. മുന് പഞ്ചായത്ത് അംഗവും കുടുംബശ്രീ ചെയര്പേഴ്സണുമായ മായ സുരേഷിന്റെ മകനാണ് ആദര്ശ്. ഇന്നലെ രാവിലെ പത്ത് മണിയോടെ വീടിന് സമീപം വച്ചാണ് ആദര്ശിനെ ഒരു സംഘം ആക്രമിച്ചത്.
വാഹനത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് മായ പറയുന്നു. മകനെ ആക്രമിക്കുന്നത് കണ്ട് മായ ഓടിയെത്തിയെങ്കിലും ആദര്ശ് കുഴഞ്ഞുവീണു. അക്രമികള് രക്ഷപ്പെടുകയും ചെയ്തു. ആദര്ശിനെ ആശുപത്രിയില് എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം മരിച്ചു.
ആക്രമണത്തിന് പിന്നില് ആര്എസ്എസ് ആണ് എന്ന് സിപിഎം ആരോപിച്ചു. ബിജെപി നേതാക്കള് പ്രതികരിച്ചിട്ടില്ല. എന്നാല് കൊലപാതത്തിന് പിന്നില് ക്വട്ടേഷന് സംഘമാണെന്നും പറയപ്പെടുന്നുണ്ട്. . ഗുണ്ടാ നേതാവ് കായ്ക്കുരു രാജേഷിന്റെ സംഘവുമായും ഇവിടെ സംഘര്ഷം നിലനിന്നിരുന്നു. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
വര്ഷങ്ങള്ക്കു മുന്പ് കണ്ണൂര് കൂത്തുപറമ്പ് സമാനരീതിയില് ഒരു സി പി എം പ്രവര്ത്തകന്റെ വിറങ്ങലിച്ചിരുന്നു.കെ വി സുധീഷ് എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര് .അച്ഛനമ്മമാരുടെ കണ്മുന്നിലിട്ട് വെട്ടിനുറുക്കിയ പ്രിയങ്കരനായ വിദ്യാര്ഥി നേതാവ് കെ വി സുധീഷിന്റെ ഓര്മയിലാണിന്നും കൂത്തുപറമ്പ്.മകനെ കെട്ടിപ്പിടിച്ച് ജീവന് വേണ്ടി യാചിച്ച ആ അച്ഛനമ്മമാരെ ചവിട്ടിത്തെറിപ്പിച്ചായിരുന്നു ആര്എസ്എസ്സുകാര് സുധീഷിനെ അരുംകൊലചെയ്തത്. അച്ഛനമ്മമാരുടെ കണ്മുന്നിലിട്ട് മകനെ മഴുകൊണ്ട് വെട്ടിപ്പിളര്ന്നു.പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് അനുസരിച്ചു ശരീരത്തില് ആഴത്തിലുള്ള 36 വെട്ടുകള് ഉണ്ടായിരുന്നു.ഇപ്പോഴിതാ വീണ്ടും നൊന്തുപെറ്റ അമ്മയുടെ മുന്നില് ഒരു ചെറുപ്പക്കാരന്റെ കൂടി ജീവന് അരുംകൊല ചെയ്യപ്പെട്ടിരിക്കുന്നു.
" f
https://www.facebook.com/Malayalivartha

























