വീടിന്റെ വരാന്തയില് കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടു വയസ്സുകാരിയെ തോട്ടില് മരിച്ച നിലയില് കണ്ടെത്തി....

വീടിന്റെ വരാന്തയില് കളിച്ചുകൊണ്ടിരിക്കേ ദുരൂഹസാഹചര്യത്തില് കാണാതായ രണ്ടു വയസ്സുകാരിയെ തോട്ടില് മരിച്ച നിലയില് കണ്ടെത്തി. അയനിക്കാട് നര്ത്തന കലാലയത്തിന് സമീപം കമ്പിവളപ്പില് പി.പി.ഷംസീര് - അഷറ ദമ്പതികളുടെ മകള് ആമിന അജുവയാണ് മരിച്ചത്. 50 മീറ്ററോളം ദൂരെയുള്ള തോട്ടില് കുഞ്ഞ് എങ്ങനെയെത്തിയെന്നത് ദുരൂഹമാണ്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. അടുക്കള ജോലിയ്ക്കിടെ വരാന്തയിലേക്ക് വന്ന ഉമ്മ മകളെ കാണാഞ്ഞ് പരിസരത്തെല്ലാം നോക്കിയെങ്കിലും കണ്ടില്ല. അയല്വാസികളും മറ്റും നടത്തിയ തെരച്ചിലിലും കണ്ടെത്താനായില്ല. വൈകാതെ കൊളാവിപ്പാലത്തിന് അടുത്ത് തോട്ടിലൂടെ കൊച്ചുകുട്ടി ഒഴുകുന്നത് സമീപവാസിയാണ് കണ്ടത്.
കരയ്ക്കെടുത്ത കുഞ്ഞിനെ വീട്ടുകാരും ബന്ധുക്കളുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ് നാട്ടില് പഴവര്ഗങ്ങളുടെ കച്ചവടം നടത്തുകയാണ്.
"
https://www.facebook.com/Malayalivartha

























