കാര് യാത്രക്കാരനെ ആക്രമിച്ച് താക്കോലും പണവും കവര്ന്ന യുവാവ് അറസ്റ്റിലായി

വടകരയില് രാത്രി കുഞ്ഞിപ്പള്ളി-മോന്താല് റോഡില് കോറോത്ത് റോഡ് നാഗക്ഷേത്രത്തിനടുത്ത് കാര് നിര്ത്തി ഫോണ് ചെയ്യുകയായിരുന്ന കാര് യാത്രക്കാരനെ ആക്രമിച്ചു പരുക്കേല്പ്പിച്ച കേസില് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിയൂര് സ്വദേശി ദേവരാജിനെയാണ് ആക്രമിച്ചത്. കാറിന്റെ താക്കോലും പണവും കവര്ന്നു. മര്ദനമേറ്റ ദേവരാജ് സമീപത്തെ വീട്ടില് അഭയം തേടി.
വിവരമറിഞ്ഞ് ചോമ്പാല ഇന്സ്പെക്ടര് ടി.പി.സുമേഷിന്റെ നേതൃത്വത്തില് പൊലീസ് എത്തിയപ്പോഴേക്കും പ്രതികള് രക്ഷപ്പെട്ടിരുന്നു. ദേവരാജിനെ ആശുപത്രിയില് എത്തിച്ചു. ഇതിനിടെ ദേവരാജിന് അഭയം നല്കിയ വീട്ടില് അതിക്രമിച്ചു കയറിയ പ്രതികള് ജനല് തകര്ത്തു.
പൊലീസ് എത്തിയപ്പോള് ഓടി രക്ഷപ്പെടാന് ശ്രമിച്ച അഴിയൂര് കോറോത്ത് റോഡ് പുത്തന്പുരയില് വിപിനെ (20) പിന്തുടര്ന്ന് പിടികൂടി. ഒപ്പം ഉണ്ടായിരുന്ന അന്ജിത്ത് ഓടി രക്ഷപ്പെട്ടു.
കോടതിയില് ഹാജരാക്കിയ പ്രതിയെ കോവിഡ് പരിശോധനയ്ക്ക് ശേഷം റിമാന്ഡ് ചെയ്തു. എസ്ഐ എസ്.നിഖില്, സീനിയര് സിവില് പൊലീസ് ഓഫിസര് പ്രവീണ് എന്നിവരും സംഘത്തില് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























