പല സ്ത്രീകളുടെയും ചിത്രങ്ങള് ഫോണിൽ ഉണ്ടായിരുന്നു... ചാറ്റും കോളുമായി എപ്പോഴും തിരക്കിലായിരിക്കും! ലിസ്റ്റിൽ പെട്ടത് വമ്പൻ സ്രാവുകൾ; ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ മുഖ്യപ്രതി റഫീഖിന് പരസ്ത്രീ ബന്ധം! റഫീഖിന്റെ ലീലാവിലാസം ചുരളഴിഞ്ഞപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ പോലും ഞെട്ടി...

സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഷംന കേസ്. ഇപ്പോഴിതാ സംഭവത്തിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങളാണ്. നടിയെ ബ്ലാക്ക്മെയില് ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതിയായ റഫീഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ.
പല സ്ത്രീകളുടെയും ചിത്രങ്ങള് റഫീഖിന്റെ ഫോണില് ഉണ്ടായിരുന്നു. പല സ്ത്രീകളുമായി റഫീഖിന് ബന്ധമുണ്ടായിരുന്നു. ഫോണില് ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് താനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് റഫീഖ് പറഞ്ഞിരുന്നുവെന്ന് ഭാര്യ പറഞ്ഞു.
ഒരു സമയത്ത് ഒരു സ്ത്രീയുമായി നിരന്തരം ഫോണ് വിളിയായിരുന്നു. ഇത് ഷംന തന്നെയാണെന്നാണ് വിശ്വാസം എന്നും അവര് പറഞ്ഞു.. ഇതിന് മുന്പും പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ പേരില് റഫീക്കിന് കേസുകള് ഉണ്ടായിരുന്നു, ഇതിന്റെ പേരില് ജയിലില് കിടന്നിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.
ബ്ലാക്ക്മെയില് കേസില് റഫീക്കിന്റെ പങ്ക് കൂടുതല് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്. പല സ്ത്രീകളുമായുള്ള റഫീഖിന്റെ ബന്ധത്തിന്റെ പേരില് പലപ്പോഴും വഴക്ക് ഉണ്ടാകാറുണ്ടെന്ന് ഭാര്യ പറയുന്നു. മറ്റ് സ്ത്രീകളുമായി ഭര്ത്താവ് ബന്ധം സ്ഥാപിക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാനാവില്ല. ഇതിനിടെയാണ് ഷംനയെ വിവാഹം കഴിക്കാനായി തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടത്.
എന്നാല് ഷംന വലിയ സിനിമ താരം ആയതിനാല് അതൊന്നും തുടക്കത്തില് വിശ്വസിച്ചിരുന്നില്ല. ഇവര് എങ്ങനെ ഇത്രയും വലിയ താരവുമായി അടുത്തു എന്ന സംശയമായിരുന്നു. എന്നാല് കേസ് പുറത്തുവന്നപ്പോഴാണ് വിശ്വാസമായത്. വിവാഹ മോചനത്തിന് നേരെ താന് തന്നെ ശ്രമിച്ചതാണ്. ഇതിനായി പള്ളിയുമായി വരെ ബന്ധപ്പെട്ടിരുന്നു. എന്നാല് നടന്നില്ല. നിരവധി തവണ ഭര്ത്താവിനെതിരെ പരാതി നല്കിയിട്ടുണ്ട്.
പല പ്രാവശ്യം ഭര്ത്താവിനെതിരെ പരാതി നല്കിയിട്ടുണ്ട്. ഷംനയെ വിളിച്ചു എന്ന് പറയുന്ന സ്ത്രീ താനല്ല. പക്ഷെ തന്നെയും കേസില് കുടുക്കുമെന്ന് ഭയമുണ്ടായിരുന്നു. ഇപ്പോള് അറസ്റ്റിലുള്ള മേക്കപ്പ് ആര്ട്ടിസ്റ്റ് ഹാരിസാണ് ഷംനയുടെ ഫോണ് നമ്പര് റഫീഖിന് നല്കിയത്. ആല്ബങ്ങളില് അഭിനയിക്കുന്നവരുടെ ഫോണ് നമ്പറുകളും ഹാരിസ് റഫീഖിന് കൈമാറിയതായും ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha

























