കൊണ്ടോട്ടി ബസ് കാത്തിരിപ്പു കേന്ദ്രത്തില് മൃതദേഹം, പിപിഇ കിറ്റ് ധരിച്ചെത്തി എസ്ഐ നടപടികള് പൂര്ത്തിയാക്കി

മലപ്പുറം ജില്ലയില് പുളിക്കല് അരൂരിനു സമീപം കൊണ്ടോട്ടി ബസ് കാത്തിരിപ്പു കേന്ദ്രത്തില് ഇന്നലെ മരിച്ച നിലയില് ഒരാളെ കണ്ടെത്തി. ഏറെക്കാലമായി ഒറ്റയ്ക്കു താമസിക്കുകയായിരുന്ന കിഴിശ്ശേരി സ്വദേശി ശിവദാസന് (55) ആണു മരിച്ചത്. കോവിഡ് ഭീതിമൂലം ജനം ആളുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാതെ വിട്ടുനിന്നു. പിന്നീട് നാട്ടുകാര് വിവരം പൊലീസില് അറിയിക്കുകയായിരുന്നു.
തുടര്ന്ന് എസ്ഐ വിനോദ് വലിയാട്ടൂരും ആംബുലന്സ് ഡ്രൈവര് കുറുപ്പത്ത് അബ്ദുല് റഷീദും പിപിഇ കിറ്റ് ധരിച്ച് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചു. സ്രവ പരിശോധന നടത്തിയ ശേഷം മൃതദേഹം മോര്ച്ചറിയില് എത്തിച്ചതും ഇരുവരും ചേര്ന്നാണ്.
കോവിഡ് ഫലം അടുത്ത ദിവസം ലഭിക്കും. അതുവരെ ഇരുവരും ക്വാറന്റീനില് പ്രവേശിച്ചു. മരണവിവരം ബന്ധുക്കളെ അറിയിച്ചതായും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























