മലപ്പുറം ജില്ലയില് ഡ്രൈവിങ് ടെസ്റ്റ് നിര്ത്തിവച്ചു; ലൈസന്സുകളുടെ കാലാവധി നീട്ടി

ഡ്രൈവിങ് ടെസ്റ്റ് സംബന്ധമായ എല്ലാ സേവനങ്ങളും, മലപ്പുറം ജില്ലയില് കോവിഡ് നിയന്ത്രണങ്ങള് നിലനില്ക്കുന്നതിനാല് നിര്ത്തിവച്ചു. ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി അവസാനിക്കുന്ന എല്ലാ ഡ്രൈവിങ് ലൈസന്സിന്റെയും ലേണേഴ്സ്, കണ്ടക്ടര് ലൈസന്സുകളുടെയും കാലാവധി സെപ്റ്റംബര് 30 വരെ നീട്ടിയതായി ആര്ടിഒ അറിയിച്ചു.
കേന്ദ്ര സോഫ്റ്റ്വെയറായ സാരഥിയിലേക്ക്, നിലവില് കേരളത്തില് അനുവദിച്ച ലൈസന്സുകള് പോര്ട്ട് ചെയ്തതിനാല് ഇനി മുതല് ലൈസന്സുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്ക്കും (പുതുക്കല്, മേല്വിലാസം മാറ്റല്, ഡ്യൂപ്ലിക്കറ്റ്, പുതിയ ക്ലാസ് ചേര്ക്കല്, ഇന്റര്നാഷനല് ഡ്രൈവിങ് പെര്മിറ്റ്) https://parivahangov.in എന്ന വെബ്വിലാസം മുഖേന അപേക്ഷിക്കണം.
പഴയ ബുക്ക് ലൈസന്സുകളും തെറ്റുള്ളതും (ഓണ്ലൈന് അപേക്ഷ സമര്പ്പിക്കാന് കഴിയാത്തവ), നിര്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും ഒറിജിനല് ഡ്രൈവിങ് ലൈസന്സും സ്റ്റാംപ് സഹിതമുള്ള കവറും സഹിതം ആര്ടിഒ ഓഫിസിനു മുന്നില് സ്ഥാപിച്ച പെട്ടിയില് നിക്ഷേപിക്കണമെന്നും ആര്ടിഒ അറിയിച്ചു. ഓണ്ലൈന് / ഇ-സേവാ കേന്ദ്രങ്ങള് / അക്ഷയ കേന്ദ്രങ്ങള് വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് അടച്ച് പ്രിന്റ് എടുത്ത ശേഷം പൂര്ണമായ അപേക്ഷ 42 രൂപയുടെ സ്റ്റാംപ് പതിപ്പിച്ച സ്വന്തം മേല്വിലാസവും ഫോണ് നമ്പറും എഴുതിയ കവര് സഹിതം ആര്ടിഒ ഓഫിസിനു മുന്നില് സ്ഥാപിച്ച പെട്ടിയില് നിക്ഷേപിക്കുകയുമാവാം.
https://www.facebook.com/Malayalivartha

























