എസ്സ് ഐ-യ്ക്ക് കോവിഡ്, 26 പൊലീസുകാര് ക്വാറന്റീനില്

വയനാട് ജില്ലയിലെ പുല്പള്ളി എച്ച്.ഡി.കോട്ട പൊലീസ് ഇന്സ്പെക്ടര്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷന് അടച്ചുപൂട്ടുകയും പൊലീസുകാരും ഹോംഗാര്ഡുമാരുമടക്കം 26 പേര് ക്വാറന്റീനിലാവുകയും ചെയ്തു.
ചികില്സയ്ക്കായി ഇദ്ദേഹത്തെ മൈസുറുവിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ സമ്പര്ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുന്നു. കേരളാതിര്ത്തിയായ ബാവലിയിലടക്കം ഇന്സ്പെക്ടര് പരിശോധനയ്ക്ക് എത്തിയിരുന്നു.രോഗം പകര്ന്നത് എവിടെ നിന്നാണെന്നും വ്യക്തമല്ല.
ഗദ്ദിക സ്വദേശിനിയായ യുവതിക്ക് സ്വകാര്യ ആശുപത്രിയില് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയും അടച്ചു.
എച്ച്.ഡി.കോട്ടയിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണവും ജാഗ്രതയും കര്ശനമാക്കി. വ്യാപാര സ്ഥാപനങ്ങള് തുറക്കുന്നതിനും നിയന്ത്രണങ്ങളേര്പ്പെടുത്തി. കേരളാതിര്ത്തിയായ ബാവലി മുതല് ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി.
https://www.facebook.com/Malayalivartha

























