ബേക്കലില് സ്വര്ണ വ്യാപാരിയെ കൊള്ളയടിച്ച സംഭവത്തില് 3 പേര് പിടിയില്

കാസര്ഗോഡ് ബേക്കലില് സ്വര്ണ വ്യാപാരിയെ ആക്രമിച്ച് 2,15,000 രൂപ കൊള്ളയടിച്ച കേസില് പ്രതികളായ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില് ഹാജരാക്കി. പ്രതികള് സഞ്ചരിച്ച ഒരു കാര് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോട്ടിക്കുളം ജെഎം റോഡ് പള്ളിക്കാല് ഹൗസില് പി.എം. അബ്ദുല്സലാം (50) നെല്ലിക്കട്ട അതൃക്കുഴിയിലെ മുഹമ്മദ് ഷഫീര് (27) നെല്ലിക്കട്ട സുചിത്ര നിവാസില് എ.സുജിത്ത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 24-ന് രാത്രി ഏഴോടെ, പഴയ സ്വര്ണം എടുക്കുന്ന കടയുടെ ഉടമസ്ഥനായ ഹനീഫ കട അടച്ച് സ്കൂട്ടറില് വീട്ടിലേക്ക് പോകുന്നതിനിടെ പാക്യാര കുന്നില് രക്തേശ്വരി ക്ഷേത്രത്തിനടുത്ത് കാറിലെത്തിയ സംഘം ഹനീഫയുടെ സ്കൂട്ടര് ചവിട്ടി വീഴ്ത്തിയ ശേഷം മുഖം പൊത്തിപ്പിടിച്ച് പാന്റ്സിന്റെ കീശയിലുണ്ടായിരുന്ന പണം കവരുകയായിരുന്നു.
കാസര്കോട് താലൂക്ക് ഓഫിസിനടുത്ത് കട നടത്തുന്ന ഹനീഫ തളങ്കര സ്വദേശിയും പാക്യാര ബദരിയ നഗറില് താമസക്കാരനുമാണ്.
അറസ്റ്റിലായ സംഘത്തിന് സമാന രീതിയിലുള്ള മറ്റു കേസുകളും ഉണ്ടാകാന് സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില് 2 പ്രതികളെ കൂടി പിടികൂടാനും ഒരു കാര് കൂടി കണ്ടെത്താനുമുണ്ട്.
ബേക്കല് സിഐ പി.നാരായണന്, എസ്ഐ പി.അജിത്ത്കുമാര് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില് എഎസ്ഐമാരായ അബൂബക്കര് കല്ലായി, കെ.മനോജ് സിവില് പൊലിസ് ഓഫിസര്മാരായ കെ.ശ്രീജിത്ത്, റോഷന് എന്നിവരും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























