തലസ്ഥാനത്ത് സ്ഥിതി ആശങ്ക ജനകം ; കൂടുതൽ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കും ; കോവിഡ് ചട്ടങ്ങള് പാലിക്കാത്ത കടകളുടെ ലൈസന്സ് റദ്ദാക്കും; പാളയം ചന്ത അടയ്ക്കും; നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ

തലസ്ഥാനത്ത് സ്ഥിതി വളരെ ആശങ്ക ജനകമായി തന്നെ തുടരുകയാണ്. തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക മാത്രമേ മാർഗമുള്ളൂവെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ. കൂടുതൽ സ്ഥലങ്ങൾ കൺടെയിൻന്മെന്റ് സോണുകളാക്കാൻ തീരുമാനം. മാരായമുട്ടത്ത് നിന്ന് സേലത്തിൽ എത്തിയ ആൾക്ക് കോവിഡ് സ്ഥിതീകരിച്ചതോടെയാണ് ഇത്രത്തിൽ ഒരു ആശങ്ക ഉളവാക്കുന്ന സാഹചര്യം എത്തിയത് . .
കോവിഡ് ചട്ടങ്ങള് പാലിക്കാത്ത കടകളുടെ ലൈസന്സ് റദ്ദാക്കും. പതിനെട്ട് വാര്ഡുകള് കണ്ടെയ്ന്മെന്റ് സോണുകളാക്കി. ജീവനക്കാര്ക്ക് രോഗം സ്ഥിരീകരിച്ച വി.എസ്.എസ്.സി.യില് കൂടുതല് പേര്ക്ക് പരിശോധനകള് നടത്തുമെന്നും മന്ത്രി പറഞ്ഞു. വ്യാപാര മേഖല കോവിഡ് ചട്ടങ്ങള്ക്ക് വിധേയമായി പ്രവര്ത്തിക്കേണ്ടതുണ്ട്. മറ്റ് വ്യാപാര സമുച്ചയങ്ങള്ക്കും പ്രധാനപ്പെട്ട കടകളിലും ഒക്കെത്തന്നെ കര്ശനമായ നിരീക്ഷണ സംവിധാനം ഏര്പ്പെടുത്തണം. കോവിഡ് ചട്ടങ്ങള് പാലിക്കാതെ പ്രവര്ത്തിക്കുന്ന കടകളുടെ ലൈസന്സ് റദ്ദാക്കുന്ന നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് നേരത്തെ സൂചിപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വീണ്ടും ഉയർന്നതോടെ തലസ്ഥാനത്തെ ആശങ്ക കൂടുകയാണ് . നഗരത്തിലെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, കൊവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ ഇന്ന് അണുവിമുക്തമാക്കും. വഞ്ചിയൂരും കുന്നുമ്പുറവും കണ്ടെയ്ൻമെന്റ് സോണുകളാകും. അപകടകരമായ സാഹചര്യമാണ് നഗരത്തിലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്.
https://www.facebook.com/Malayalivartha

























