അടിമുടി അണിഞ്ഞൊരുങ്ങാന് മറൈന്ഡ്രൈവ് തയ്യാറെടുക്കുന്നു

പൊട്ടിപ്പൊളിഞ്ഞ, അഴുക്കുചാലില്ലാത്ത, ചെളിയും കല്ലും നിറഞ്ഞ മറൈന്ഡ്രൈവ് 15 മാസം കഴിയുമ്പോള് അടിമുടി മാറും. മംഗളവനം മുതല് ഡിഎച്ച് റോഡ് വരെ 2.4 കിലോമീറ്റര് ദൂരത്തില് വോക് വേ നിര്മാണം പൂര്ത്തിയാവുമ്പോള് ഒറ്റയടിക്കു നടക്കാം. ഇടയ്ക്കു മഴവില്, കെട്ടുവള്ളം , ചീനവല പാലങ്ങളുണ്ടെങ്കിലും അതില് കയറാതെ കായല് കാറ്റേറ്റു സുഖകരമായ യാത്രയാകാം.രണ്ടര കിലോമീറ്റര് ദൂരം സൈക്കിള് ട്രാക്ക് കൂടി ഉണ്ടാക്കാന് പദ്ധതിയുണ്ടായിരുന്നെങ്കിലും സ്ഥലമില്ലാത്തതിനാല് തല്ക്കാലം വേണ്ടെന്നു വച്ചു.
നവീകരണത്തിനു മൊത്തം ചെലവ് കണക്കാക്കിയിരിക്കുന്നത് 7.1 കോടി രൂപയാണ്. രണ്ടു വര്ഷം കൊണ്ടു മറൈന്ഡ്രൈവ് വോക് വേ കേള്ക്കാത്ത പഴികളൊന്നുമില്ല. പദ്ധതി നിര്മാണം രണ്ടു തവണ ടെന്ഡര് ചെയ്തു. ആരും എടുക്കാനെത്തിയില്ല. മൂന്നാം തവണ ആളുവന്നു. കരാറായി. പണി തുടങ്ങി. കൊച്ചി സ്മാര്ട് മിഷന് ലിമിറ്റഡില് ഉള്പ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്. ആദ്യ 3 വര്ഷത്തെ പരിപാലനവും സ്മാര്ട് മിഷന് ലിമിറ്റഡിനാണ്.<
നിലവിലുള്ള വോക് വേയിലെ ടൈലുകള് മുഴുവന് മാറ്റി , 60 സെന്റീമീറ്റര് വീതിയും നീളവുമുള്ള കോണ്ക്രീറ്റ് സ്റ്റോണ് ഫിനിഷ് പേവര് ടൈലുകള് പാകിയതാവും നടപ്പാത. മംഗളവനത്തിനടുത്തു നിന്നു തുടങ്ങി കുട്ടികളുടെ പാര്ക്കിന് അടുത്ത് അവസാനിക്കുന്നതാണ് ഇപ്പോഴത്തെ വോക് വേ. അതു സുഭാഷ് പാര്ക്കിനു മുന്പിലൂടെ രാജേന്ദ്ര മൈതാനം വരെ എത്തുന്നു. കാഴ്ചയില്ലാത്തവര്ക്കു വൈറ്റ് കെയിന് ഉപയോഗിച്ചു നടക്കാന് വേണ്ടിയുള്ള ട്രാക്കും ഉള്പ്പെടെയാണു ടൈല് വിരിക്കുന്നത്. അഴുക്കുചാല് നിര്മാണ ജോലികള് തുടങ്ങി. രണ്ടര കിലോമീറ്റര് ദൂരത്തിലും തണല് മരങ്ങളുടെ നിരയുണ്ടാവും. നിലവിലുള്ള മരങ്ങള് സംരക്ഷിക്കും.
അബ്ദുല് കലാം മാര്ഗില് കുട്ടികള്ക്കായി പ്ലേ സ്റ്റേഷന് ഒരുക്കും. പൂന്തോട്ടം, ലാന്ഡ് സ്കേപ്പിങ് എന്നിവയും ഉണ്ടാവും. മരം ഇല്ലാത്ത സ്ഥലങ്ങളില് പുതിയതു വച്ചു പിടിപ്പിക്കും. പുതിയ ബെഞ്ചുകള് സ്ഥാപിക്കും. അലങ്കാര വിളക്കുകളും ഉണ്ട്. രാവിലെ മുതല് രാത്രിവരെ വോക് വേ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി സ്മാര്ട് മിഷന് ലിമിറ്റഡ് ആണു പദ്ധതി നടപ്പാക്കുന്നത്. തുറസ്സായ സ്ഥലങ്ങളും പൊതു ഇടങ്ങളും മോടി പിടിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗം. അതിനാല് തന്നെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളും ഉണ്ട്. 8 സിസിടിവി ക്യാമറ ഇവിടെയുണ്ടാവും.
കൊച്ചിക്കു രാജ്യാന്തര നിലവാരമുള്ള ഒരു പൊതു ഇടം ഒരുക്കുകയെന്നതാണു ജിസിഡിഎയുടെ ലക്ഷ്യം.ജോലികള് ആരംഭിച്ചു കഴിഞ്ഞു. തൊഴിലാളികളെ കിട്ടാനില്ലാത്തതു ബുദ്ധിമുട്ടാവുന്നു. 15 മാസത്തിനുള്ളില് തന്നെ നവീകരണം പൂര്ത്തിയാക്കുകയാണു ലക്ഷ്യം. ജിസിഡിഎയുടെ കഴിഞ്ഞ ബജറ്റില് വോക് വേ നവീകരണം ഉള്പ്പെടുത്തിയിരുന്നു. ഇപ്പോള് സിഎസ്എംഎല് സഹായത്തോടെയാണു നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha

























