ഏഷ്യാനെറ്റിനെ ട്രോളുകയും തെറി വിളിക്കുകയും ചെയ്യുന്ന എന്റെ സഹോദങ്ങള്‍ മനസ്സിലാക്കേണ്ടത് ഇത് ഒരു സര്‍വ്വേ ഫലം മാത്രമാണ് എന്നതാണ്; തിരുത്തല്‍ വരുത്തി മുന്നോട്ട് പോകാന്‍ നമുക്ക് ഒരവസരം; 2021 നമ്മുടേത് ! കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ്

കൊവിഡ‍് കാലത്തെ കേരളത്തിന്‍റെ രാഷ്ട്രീയ മനസറിയാനുളള ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ അഭിപ്രായ സർവെ ഫലങ്ങൾ പുറത്ത് വന്നതോടെ കോൺഗ്രസ് പ്രവർത്തകർ അസ്വസ്ഥമാണ് . ആര് മുഖ്യമന്ത്രിയാകാനാണ് കേരളം ആഗ്രഹിക്കുന്നത് എന്നത് അടക്കമുള്ള നിര്‍ണായക ചോദ്യങ്ങള്‍ക്കുളള ഉത്തരമാണ് വന്നിരിക്കുന്നത്. എന്നാൽ ഈ ഘട്ടത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് ഡോ. ജി വി ഹരി. ആദ്യ ഫലങ്ങള്‍ കണ്ട് ഞെട്ടേണ്ടെന്നും അന്തിമ ഫലം നമുക്ക് അനുകൂലം തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഏഷ്യാനെറ്റ്_സി- ഫോര്‍ സര്‍വ്വേ ഫലങ്ങള്‍ കണ്ട് അസ്വസ്ഥരാകുന്ന കോണ്‍ഗ്രസ് പോരാളികളോട് ; ആദ്യ ഫലങ്ങള്‍ കണ്ട് ഞെട്ടേണ്ട അന്തിമ ഫലം നമുക്ക് അനുകൂലം തന്നെ !
ഏഷ്യാനെറ്റിനെ ട്രോളുകയും തെറി വിളിക്കുകയും ചെയ്യുന്ന എന്റെ സഹോദങ്ങള്‍ മനസ്സിലാക്കേണ്ടത് ഇത് ഒരു സര്‍വ്വേ ഫലം മാത്രമാണ് എന്നതാണ്. തിരുത്തല്‍ വരുത്തി മുന്നോട്ട് പോകാന്‍ നമുക്ക് ഒരവസരം. ഈ ഫലങ്ങള്‍ എല്ലാം കൃത്യമാണ് എന്ന അവകാശ വാദം ഏഷ്യാനെറ്റിനോ അവര്‍ക്ക് വേണ്ടി 50 മണ്ഡലങ്ങളില്‍ പഠനം നടത്തിയ സി- ഫോര്‍ എന്ന ഏജന്‍സിക്കാ ഇല്ല. ഇന്ന് കൂടി ഉള്ള വിവരങ്ങള്‍ കിട്ടിക്കഴിയുമ്ബോള്‍ നമുക്ക് മുന്നോട്ട് എങ്ങനെ പോകണമെന്നും എന്തെല്ലാം തിരുത്തലുകള്‍ വരുത്തണമെന്നും ബോധ്യമാകും. പൊതുരംഗത്ത് അനേകം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നമ്മുടെ നേതാക്കള്‍ അനുഭവ സമ്ബത്തുള്ളവരാണ് പരിണിതപ്രജ്ഞരുമാണ്. അവര്‍ ഇത് കണ്ട് തകര്‍ന്ന് പോകുമെന്ന് ഞാന്‍ കരുതുന്നില്ല.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു സര്‍വ്വേ ഫലം വന്നാല്‍ തകര്‍ന്ന് പോകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?
ഞാന്‍ എന്റെ ഒരു അനുഭവം പറയാം ! 2005-ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്ന കാലം. പാര്‍ട്ടിയില്‍ അതികായന്മാര്‍ പലരും പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ട് പോകുന്ന സമയം. കെപിസിസി പ്രസിഡന്റായി ദില്ലിയില്‍ പ്രവര്‍ത്തിച്ചിരുന്ന രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് നിയമിച്ചു. കെ മുരളീധരന്‍ എം.പി. മുന്‍കൈയ്യെടുത്ത് പണിതീര്‍ത്ത പുതിയ കെട്ടിടം മാത്രം പാര്‍ട്ടിക്ക് സ്വന്തം. മുപ്പതോളം മുറികളുള്ള ഇന്ദിരാഭവനില്‍ പക്ഷെ മുറികളില്‍ ഇരിക്കാന്‍ ആളില്ല. ഒരീച്ച പോലും തിരിഞ്ഞ് നോക്കാത്ത ശോകമൂകമായ ഇന്ദിരാഭവന്‍ ഇന്നും എന്റെ ഓര്‍മ്മയില്‍ ഉണ്ട്. അവിടെ നിന്നാണ് രമേശ് ചെന്നിത്തല തുടങ്ങിയത്. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ട് വന്നു, ജവഹര്‍ ബാലജനവേദി മുതല്‍ പ്രവാസി സംഘടനയായ ഒ.ഐ.സി.സി വരെ രൂപീകരിച്ച് ബഹുജന സംഘടനകളിലൂടെ എല്ലാ വിഭാഗങ്ങളേയും പാര്‍ട്ടിയിലേക്ക് അടുപ്പിച്ചു. സംസ്കാര സാഹിതി, സാഹിതി തീയറ്റര്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍, ജയ്ഹിന്ദ് ചാനല്‍ , വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിട്ട്യൂറ്റ് എന്തിന് ഏറെപ്പറയുന്നു ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരത്ത് വികസന കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ചിന്നഭിന്നമായി കിടന്ന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും കേരത്തില്‍ അധികാരത്തില്‍ വന്നു. ഇത് ചരിത്രം ! കേരളത്തിന്റെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള ഉഷ്മളമായ ബന്ധം എടുത്ത് പറയാനും ഞാന്‍ ഇവിടെ സമയം കണ്ടെത്തട്ടേ. അത് കൊണ്ട് രമേശ് ചെന്നിത്തലയുടെ ജനപ്രീതി സര്‍വ്വേ ഫലങ്ങളില്‍ വിലയിരുത്തപ്പെടേണ്ടതല്ല അത് കൊണ്ട് ഈ സര്‍വ്വേ ഫലങ്ങളില്‍ അദ്ദേഹത്തിന് പോലും ആശങ്കയുണ്ടാവാന്‍ വഴിയില്ല.
ഇത്തരം സര്‍വ്വേ ഫലം നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ എന്ത് മാറ്റമാണ് കൊണ്ട് വരേണ്ടത് ❓
എന്റെ മനസ്സിലുള്ളത് ഞാന്‍ നിങ്ങളുമായി പങ്ക് വയ്ക്കട്ടേ !
ബൂത്ത് തലങ്ങളില്‍ ശക്തമായ ആത്മബന്ധം പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടാവുക. പരസ്പരം സഹായിക്കുക, പൊതു വിഷയങ്ങളില്‍ ഇടപെടുക.
പ്രതിപക്ഷ നേതാവും പാര്‍ട്ടി പ്രസിഡന്റും ആഹ്വാനം ചെയ്യുന്ന വിഷയങ്ങള്‍ പഠിച്ച് ജനങ്ങളില്‍ എത്തിക്കുക.
സാമൂഹ്യമാധ്യമങ്ങളില്‍ ഉടായിപ്പുമായി വരുന്ന സിപിഎം / ബിജെപി സൈബര്‍ പോരാളികളെ ശക്തമായി പ്രതിരോധിക്കുക.
പാര്‍ട്ടി പോസ്റ്റുകള്‍ അലങ്കാരമായി കൊണ്ട് നടക്കുന്ന ആളുകള്‍ അത് പ്രവര്‍ത്തിക്കാന്‍ അഗ്രഹിക്കുന്നവര്‍ക്കും കഴിവുള്ളവര്‍ക്കും കൈമാറി പ്രവര്‍ത്തകനായി തുടരുക.
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട് വച്ച എന്റെ ബൂത്ത് എന്റെ അഭിമാനം ഒരു പദ്ധതിയല്ല; അത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് തിരിച്ചറിയുക. അദ്ദേഹം നയിക്കുന്ന കോണ്‍ഗ്രസ് എങ്ങനെ പരാജയപ്പെടും ?
പാര്‍ട്ടി ഉണ്ടെങ്കിലേ നമ്മള്‍ നേതാവാകൂ എന്ന സത്യം മനസ്സിലാക്കി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുക.
പാര്‍ട്ടി അധികാരത്തില്‍ വരുമ്ബോള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കുക. അവര്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കുക കാരണം അവന്റെ വിയര്‍പ്പാണ് പാര്‍ട്ടി കൈയ്യാളുന്ന അധികാരം എന്ന് തിരിച്ചറിയുക.
പാര്‍ട്ടി നേതാക്കള്‍ ഒറ്റകെട്ടായി ഒരു വിഷയം ഏറ്റെടുക്കുക. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി ഫോറത്തില്‍ ശക്തമായി പറയുക. മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കാതിരിക്കുക.
ഒത്ത് പിടിച്ചാല്‍ 2019 ആവര്‍ത്തിക്കാം ;(19/20 ) ഒത്തില്ലെങ്കില്‍ മലര്‍ന്ന് വീഴാം.
ഒറ്റക്കെട്ടായി നില്‍ക്കുക നമ്മള്‍ തിരിച്ച് വരും അധികാരത്തില്‍ തിരിച്ച് വരിക തിരഞ്ഞെടുപ്പില്‍ ജയിക്കുക മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം മറിച്ച് ജനങ്ങള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുക. നമ്മള്‍ ഏറ്റെടുത്ത് ജനങ്ങളുടെ മുന്നില്‍ എത്തിച്ച സ്പ്രിംക്ലര്‍, വൈദ്യുത ചാര്‍ജ്ജ്, വെബ്ബ്ക്യു , പ്രവാസി വിഷയങ്ങള്‍, കടുംവെട്ട് തുടങ്ങി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ വരെ നമ്മുടെ മുന്നിലുള്ളപ്പോള്‍ എന്ത് സര്‍വ്വേ ! നാം മുന്നോട്ട് !ഏഷ്യാനെറ്റ് അവരുടെ തൊഴിലാണ് ചെയ്യുന്നത് ; നമുക്ക് നമ്മുടേത് ചെയ്യാം !
2021 നമ്മുടേത് !
https://www.facebook.com/Malayalivartha