മുന്‍ രാജകുടുംബത്തിന് അനുകൂലമായ സുപ്രിംകോടതി വിധി ശബരിമലയെ സ്വാധീനിക്കുമോ? വിശ്വാസത്തിന് പ്രാധാന്യം നല്‍കിയുള്ള വിധി പുറത്തുവന്നതോടെയാണ് ശബരിമല വിശ്വാസികളിലും പ്രതീക്ഷ ഉയരുന്നത് .. രണ്ടിലും വിശ്വാസവും ആചാരപരവുമായ പ്രശ്‌നങ്ങളാണ് ഉന്നയിക്കപ്പെടുന്നത്

തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അധികാരം തിരുവിതാംകൂറിലെ മുന്‍ രാജകുടുംബത്തിന് നല്‍കിയ സുപ്രീം കോടതി വിധി ശബരിമല വിധിയേയും സ്വാധീനിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവം. വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രധാന്യം നല്‍കി, പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ അധികാരം തിരുവിതാം കൂറിലെ രാജകുടുംബത്തിന് നല്‍കിയതോടെയാണ് ഈ ചർച്ചകൾ സജീവമായത്. രണ്ട് കേുസുകളിലും പ്രഥമികമായി ഉള്ളത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നാണ് ചിലരുടെ വാദം
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശ തർക്കവുമായി ബന്ധപ്പെട്ട കേസിൽ ആണ് നിർണായക വിധി വന്നത് . ക്ഷേത്ര ആചാരങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരമുള്ളതായി ജസ്റ്റിസ് യുയു ലഇത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അവസാന രാജാവിന് ശേഷം പിൻതുടർച്ചാവകാശം നഷ്ടപ്പെടുന്നില്ല. അതേ സമയം, ക്ഷേത്രത്തിന്റെ ഭരണ ചുമതല ജില്ലാ ജഡ്ജി അധ്യക്ഷനായ താത്ക്കാലിക സമിതിക്ക് വിട്ടുനൽകി
കേരള ഹൈക്കോടതിയുടെ വിധി തള്ളിയാണ് സുപ്രീം കോടതി രാജകുടുംബത്തിനുള്ള അവകാശം വീണ്ടും സ്ഥാപിച്ചത്. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ മുന്‍ രാജകുടുംബത്തിന് അധികാരം ഉണ്ടായിരിക്കുമെന്നാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ക്ഷേത്രത്തിന്റെ നടത്തിപ്പിന് പുതിയതായി ഭരണസമിതി രൂപവത്ക്കരിക്കണമെന്നും അതില്‍ വിശ്വാസികള്‍ മാത്രമായ ഹിന്ദുക്കള്‍ മാത്രമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സമിതിയായിരിക്കുമെന്നും കോടതി ഉത്തരവിട്ടു. ഇങ്ങനെ വിശ്വാസത്തിന് പ്രാധാന്യം നല്‍കിയുള്ള വിധി പുറത്തുവന്നതോടെയാണ് ശബരിമല വിശ്വാസികളിലും പ്രതീക്ഷ ഉയരുന്നത് .. രണ്ടിലും വിശ്വാസവും ആചാരപരവുമായ പ്രശ്‌നങ്ങളാണ് ഉന്നയിക്കപ്പെടുന്നത്.
ശബരിമല വിഷയത്തിൽ രാഷ്ട്രീയവും യുക്തിയും വിശ്വാസവും അവിശ്വാസവും എല്ലാം മാറ്റിവച്ചാല്‍ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ജനകീയ സമരത്തിനും പ്രതിഷേധങ്ങള്‍ക്കുമായിരുന്നു കേരളം അന്ന് സാക്ഷ്യം വഹിച്ചത്.. ആചാരസംരക്ഷണത്തിനായി വിശ്വാസികൾ രംഗത്തിറങ്ങിയപ്പോൾ, സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാടിലായിരുന്നു സർക്കാർ ..
ക്ഷേത്രത്തിന്മേല്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുമ്പോള്‍ സുപ്രീം കോടതി അതിനെ പ്രധാനമായും ആചാരപരമായും വിശ്വാസപരമായുമാണ് കണക്കാക്കുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. അതായത് വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളില്‍ മതേതര സര്‍ക്കാരിന് ഇടപെടാന്‍ അവകാശമില്ലെന്ന് കോടതി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നു. ഇതാണ് ശബരിമല വിശ്വാസികൾക്കും പ്രതീക്ഷ നൽകുന്നത്
ഹൈക്കോടതിയില്‍ നടന്ന വാദത്തിനിടയില്‍ പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യക്ഷേത്രമാണെന്ന നിലപാടായിരുന്നു മുന്‍ രാജകുടുംബം സ്വീകരിച്ചിരുന്നത്. സ്വകാര്യ ക്ഷേത്രമാണെന്ന് നിലപാടെടുത്തിട്ടും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിയന്ത്രണം സര്‍ക്കാരിന് നല്‍കുകയാണ് അന്ന് ഹൈകോടതി ചെയ്തത്. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പിലില്‍ പൊതുക്ഷേത്രമാണെന്ന നിലപാടാണ് മുന്‍ രാജകുടുംബം സ്വീകരിച്ചത്. എന്നിട്ടുപോലും ആ ക്ഷേത്രത്തിന്റെ നടത്തിപ്പിലും വിശ്വാസപരമായ കാര്യങ്ങളിലും പൂര്‍ണ അവകാശം സുപ്രീം കോടതിയ്ക്ക് നല്‍കുകയും ചെയ്തു.
വിശ്വാസപരമായ കാര്യങ്ങള്‍ക്ക് സുപ്രീം കോടതി വിധി നല്‍കിയ പ്രധാന്യമാണ് ശബരിമലയുമായി ബന്ധപ്പെടുത്തി ഇതിനെ വ്യാഖ്യാനിക്കുന്നതിന് കാരണമായിരിക്കുന്നത് . അടിസ്ഥാനപരമായി വിശ്വാസ പ്രശ്‌നമാണ് ശബരിമലയിലും ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാട് പുലര്‍ത്തുന്നവര്‍ തങ്ങളുടെ വാദം മുന്നോട്ടുവെയ്ക്കുന്നത്. അതേസമയം ഈ വിധി സ്വാഭാവികമായി ശബരിമല കേസിനെ സ്വാധീനിച്ചേ ക്കാമെങ്കിലും രണ്ടും രണ്ട് സ്വഭാവത്തിലുള്ളതാണെന്ന നിലപാട് സ്വീകരിക്കുന്നവരുമുണ്ട്.
നിയമവിദഗ്ദനായ കാളിശ്വരം രാജിനെ പോലുളളവര്‍ പറയുന്നത് ശബരിമലയിലേത് ലിംഗ നീതിയുടെ പ്രശ്‌നമാണെന്നും അത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ട് കിടുക്കുന്നുവെന്നുമാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ അത്തരത്തിലുള്ള ഒരു പ്രശനവുമില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച വിഷയമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ട് തന്നെ പ്രത്യക്ഷത്തില്‍ പത്മനാഭ സ്വാമി ക്ഷേത്രം വിധി ശബരിമലയെ സ്വാധീനിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ശബരിമലയില്‍ സ്ത്രി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 ലെ സുപ്രീം കോടതി വിധിക്ക് വിയോജനക്കുറിപ്പ് എഴുതിയ ജഡ്ജി ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയായിരുന്നു പത്മനാഭ സ്വാമി കേസിില്‍ വിധി പറഞ്ഞ ഒരു ജഡ്ജ് എന്നതും ശ്രദ്ധേയമാണ് . ശബരിമലയിലെ സ്ത്രീ പ്രവേശനമടക്കമുള്ള കാര്യങ്ങൾ സുപ്രീം കോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലാണ്.
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധിയിൽ സന്തോഷം ഉണ്ടെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബം അറിയിച്ചത്
https://www.facebook.com/Malayalivartha























