സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുമോ? ഹര്‍ജിയില്‍ വിധി നാളെ
സ്വര്‍ണക്കള്ളക്കടത്ത് വിവാദ ഇടപാടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിനും എതിരെ കേസെടുക്കണമെന്ന ഹര്‍ജിയിൽ നാളെ വിധി പറയും. ഹൈക്കോടതി വിധി പറയാന്‍ നാളത്തേക്ക് മാറ്റുകയായിരുന്നു . ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബഞ്ച് ഹര്‍ജിയില്‍ നാളെ വിധി പറയുകയാണ്.
ആലപ്പുഴ സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ മൈക്കിള്‍ വര്‍ഗീസ് ആണ് ഹർജി സമര്‍പ്പിച്ചത്. ഈ ഹർജി കോടതി പരിഗണിക്കുകയായിരുന്നു . യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ കടത്ത്, സ്പ്രിന്‍ക്ലര്‍, ബവ്ക്യൂ ആപ്പ്, ഇ-മൊബിലിറ്റി ഇടപാടുകളില്‍ അന്വേഷണം വേണമെന്നും ക്രിമിനല്‍ നടപടിച്ചട്ടം 154 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കസ്റ്റംസ്, സിബിഐ, എന്‍ഫോഴ്സ്മെന്റ്, ഡിആര്‍ഐ, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ കേസെടുക്കുന്നത് പ്രത്യേക നിയമപ്രകാരമാണന്നും എന്നാല്‍ സംസ്ഥാനത്ത് നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പൊലീസാണ് കേസെടുക്കേണ്ടതെന്നുമായിരുന്നു ഹര്ജിക്കാരൻ ഉയർത്തുന്ന വാദം.
https://www.facebook.com/Malayalivartha