ഇങ്ങനെയും നാക്കുപിഴയോ ? ; സച്ചിന് പൈലറ്റ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ്; അത് തനിക്ക് സംഭവിച്ച നാക്കുപിഴയാണ് എന്നും വാദം
സച്ചിന് പൈലറ്റ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ്. രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് ബി.ജെ.പിയിലാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ വാക്കുമാറ്റിയിരിക്കുകയാണ് . അങ്ങനെ പറഞ്ഞത് തനിക്ക് നാക്കുപിഴച്ചതാണെന്നും ജ്യോതിരാദിത്യ സിന്ധ്യയെയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു . രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിത്വത്വം തുടരുന്നതിനിടെയായിരുന്നു പൂനിയയുടെ ഈ വാക്കുകള്‍ വന്നത് .
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി അകന്നുകഴിയുന്ന സച്ചിന് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഇതിനെല്ലാം ഇടയിലായിരുന്നു കോണ്‍ഗ്രസ് നോതവിന്റെ കമന്റ്. പൂനിയയുടെ വാക്കുകള്‍ പല മാധ്യമങ്ങളും ഉദ്ധരിച്ച് സച്ചിന് പൈലറ്റ് ബി.ജെ.പിയില്‍ ചേര്‍ന്നെന്ന തരത്തില്‍ വാര്‍ത്തകളും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha