Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

സുപ്രീം കോടതി വിധി സര്‍ക്കാരിന് ഏറ്റ തിരിച്ചടി.. സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണം! ദേവസ്വം നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് ആണെന്ന് കുമ്മനം

13 JULY 2020 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

പദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധി ക്ഷേത്രവിശ്വാസികളുടെ വിജയമെന്ന് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. 

പോസ്റ്റിന്റെ പൂര്‍ണരൂപത്തിലൂടെ...

'സുപ്രീം കോടതി വിധി സര്‍ക്കാരിന് ഏറ്റ തിരിച്ചടി'

ക്ഷേത്ര ഭരണത്തില്‍ മതേതര സര്‍ക്കാരിന് ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും അവകാശവും ഉണ്ടെന്ന മുന്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിന് ഏറ്റിട്ടുള്ള കനത്ത തിരിച്ചടിയാണ് പദ്മനാഭസ്വാമി ക്ഷേത്ര കേസിലെ സുപ്രീം കോടതി വിധി.സ്വാതന്ത്യാനന്തരം ക്ഷേത്ര ഭരണ വ്യവസ്ഥിതി സംബന്ധിച്ചു രാജാവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ച ഉടമ്ബടിക്ക് (കവനന്റ്) സാധുത നല്‍കുന്ന ഈ വിധി ഒട്ടേറെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്.

ഇതോടെ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് നിയമ സാധുത ഇല്ലാതായി. കവനന്റ് പ്രകാരം സ്വതന്ത്ര പരമാധികാര ബോര്‍ഡ് രൂപീകരിക്കേണ്ടതിന് പകരം സര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കള്‍ അംഗങ്ങളായ ബോര്‍ഡാണ് രൂപീകരിച്ചത്.

പത്മനാഭസ്വാമി ക്ഷേത്ര കേസിലും കേരള സര്‍ക്കാര്‍ ഇതേ നിലപാട് സ്വീകരിച്ചു. ക്ഷേത്രത്തിന്റെ ഭരണം തങ്ങള്‍ക്ക് വേണമെന്ന സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി നിരാകരിക്കുകയും രാജ കുടുംബത്തിന്റെ അധികാരം പുനഃസ്ഥാപിക്കുകയും ചെയ്തു.

സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണം. ശബരിമല ആചാര കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയമായ കടന്നുകയറ്റത്തിനെതിരെ ഭക്തജനങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതുപോലെ കേരള സര്‍ക്കാര്‍ ക്ഷേത്ര സംബന്ധമായി സ്വീകരിച്ച എല്ലാനടപടികളും നിയമവിരുദ്ധമാണെന്ന് ഈ വിധി വ്യക്തമാക്കുന്നു.

ക്ഷേത്രങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കണമെന്ന കെ.പി ശങ്കരന്‍ നായര്‍ കമ്മീഷന്‍ , കുട്ടികൃഷ്ണ മേനോന്‍ കമ്മീഷന്‍ തുടങ്ങിയവരുടെ ശുപാര്ശകള്‍ക്ക് കിട്ടിയ അംഗീകാരം കൂടിയാണിത്. കോടതി നിരവധി പ്രാവശ്യം ആവശ്യപ്പെടുകയും നാളിതുവരെ ഭക്തജനങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തിട്ടും സര്‍ക്കാര്‍ ഇതുവരെ അവയ്‌ക്കൊന്നും വഴങ്ങിയിട്ടില്ല. അവസാനമായി സുപ്രീം കോടതിയും സര്‍ക്കാരിന്റെ ഇടപെടല്‍ ക്ഷേത ഭരണത്തില്‍ പാടില്ലെന്ന് വ്യക്തമാക്കിയ ഈ പശ്ചാത്തലത്തില്‍ ക്ഷേത്ര ഭരണ വ്യവസ്ഥിതി ഉടച്ചു വാര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കാലഹരണപ്പെട്ട ദേവസ്വം നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്ന് ഈ വിധി വ്യക്തമാക്കുന്നു.

സുപ്രീം കോടതി വിധി ക്ഷേത്ര വിശ്വാസികളുടെ വിജയമാണ്. വിശ്വാസത്തിനും ആചാരത്തിനും അനുഷ്ഠാനത്തിനും നിലയും വിലയുമുണ്ടെന്ന് സുപ്രീം കോടതി അടിവരയിട്ട് ഓര്‍മ്മപ്പെടുത്തുന്നു.

മതേതര സര്‍ക്കാര്‍ മത വിശ്വാസ സങ്കല്‍പ്പങ്ങളില്‍ തീര്‍പ്പുകല്പിച്ചു തീരുമാനങ്ങള്‍ ഭക്തജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന പതിവ് നടപടികള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

പത്മനാഭദാസനായിട്ടാണ് തിരുവിതാംകൂര്‍ രാജാവ് ക്ഷേത്ര ഭരണം നടത്തിയത്.വിശ്വാസവും ആചാരവും , സ്വത്തും , ക്ഷേത്രവും പരിരക്ഷിക്കാന്‍ രാജാവ് ബാധ്യസ്ഥനായിരുന്നു. തൃപ്പടി ദാനമായി സമര്‍പ്പിച്ചു വിനീതദാസനായി ഭരിച്ച രാജാവ് ഒരിക്കലും ക്ഷേത്ര ആചാരങ്ങള്‍ ധ്വംസിച്ചിട്ടില്ല. ഭക്തജന താല്പര്യത്തിനായിരുന്നു പ്രാധാന്യം.

ഈ വിധിയിലൂടെ സുപ്രീം കോടതി ഉയര്‍ത്തിപ്പിടിച്ചത് ഭക്തജനങ്ങളുടെ വിശ്വാസവും താല്പര്യവുമാണ്. ആ നിലക്ക് വിധിയെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. പത്മനാഭദാസര്‍ക്ക് പത്മനാഭസ്വാമി ക്ഷേത്രം വിട്ടുകിട്ടണമെന്നത് ഭക്തജനങ്ങളുടെ ദീര്‍ഘ കാല ആവശ്യമാണ്.

സര്‍ക്കാരിന്റെ ലക്ഷ്യം ക്ഷേത്രത്തില്‍ നിന്നും ലാഭമുണ്ടാക്കണമെന്ന വാണിജ്യപരമായ ലക്ഷ്യവും താല്പര്യവും മാത്രമേയുള്ളു. അതുകൊണ്ടാണ്

സമീപകാലത്തു ശബരിമല തിരുവാഭരണം ഏറ്റെടുക്കാനും ക്ഷേത്രങ്ങളിലെ പാത്രം , വിളക്ക് മറ്റ് സ്വത്തുക്കള്‍ വിറ്റ് പണമുണ്ടാക്കാനും ദേവസ്വം ബോര്‍ഡ് ശ്രമിച്ചത്.

ദേവസ്വം മന്ത്രി സുപ്രീം കോടതി വിധി സ്വാഗതം ചെയ്തതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സമീപകാലത്തു സര്‍ക്കാര്‍ ഏറ്റെടുത്ത ഗുരുവായൂര്‍പാര്‍ത്ഥസാരഥി ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേതങ്ങള്‍ ഭക്തജനങ്ങള്‍ക്ക് തിരുച്ചുനല്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (2 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (3 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (3 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (3 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (9 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (11 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (12 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (12 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (12 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (12 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (12 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (13 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (19 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (20 hours ago)

Malayali Vartha Recommends