അറ്റകൈ പ്രയോഗിക്കാന്‍ പ്രതിപക്ഷം; സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരും; സ്പീക്കറെ നീക്കാനും പ്രമേയം; സ്വര്‍ണക്കടത്തു കേസില്‍ യു.ഡി.എഫ് പ്രതിഷേധം കടുപ്പിക്കുന്നു
സ്വര്‍ണക്കടത്തു കേസില്‍ അറ്റകൈ പ്രയോഗത്തിനൊരുങ്ങി പ്രതിപക്ഷം. അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യു.ഡി.എഫ് തീരുമാനം. സ്പീക്കറെ നീക്കാനും പ്രമേയം കൊണ്ടുവരുവരാനും പ്രതിപക്ഷം തീരുമാനിച്ചു. ഇതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ യു.ഡി.എഫ് ചമുതലപ്പെടുത്തിയതായും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന് അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ സമയം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം.സമരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുകൊണ്ടായിരിക്കു. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ പ്രതിരോധ നടപടികളും പാളിയിരിക്കുകയാണ്. ഈ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവും യു.ഡി.എഫും ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണിപ്പോള്‍ ബെന്നി ബഹനാന് വ്യക്തമാക്കി.
കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതിയായി എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത വിവാദസ്ത്രീയുമായി പലതരത്തില്‍ ബന്ധപ്പെട്ട സ്പീക്കര്‍, നിയമസഭയുടെ അന്തസ്സിനും അഭിമാനത്തിനും ആഭിജാത്യത്തിനും ഒരിക്കലും യോജിക്കാത്ത തരത്തിലുള്ള പ്രവൃത്തിയിലാണ് ഏര്‍പ്പെട്ടത്. ഇത്തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത വ്യക്തികളുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ സ്പീക്കര്‍ രാജിവെക്കണം. കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തിയ അന്വേഷണത്തില്‍ പിടിക്കപ്പെട്ട പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയും സുരക്ഷാ വലയം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങള്‍ കുറച്ചുകൂടി വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ കള്ളക്കടത്ത് പ്രതികളുമായി ബന്ധപ്പെട്ടുള്ള തെളിവുകളും പുറത്തുവന്നതായി അദ്ദേഹം പറഞ്ഞു.
എന്നാല്‍ ശിവശങ്കറിനെതിരെ നടപടിയെടുക്കാതെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അവധി എടുക്കുന്നത് നടപടിയല്ല. ഉനന്തനായ ഉദ്യോഗസ്ഥന് സംശയത്തിന് ഇടനല്കുന്ന സാഹചര്യം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ രഹസ്യാന്വേഷണവും, സംശയസാധ്യത വര്‍ധിച്ചാല്‍ വകുപ്പുതല അന്വേഷണവും നടത്തണമെന്നാണ് ചട്ടം. ഇതിലെന്തെങ്കിലും തെളിവു കണ്ടെത്തിയാല്‍ സസ്പെന്‍ഡ് ചെയ്യുകയും വേണം. എന്നാല്‍ ഇത്തരത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നത് കേരളീയ സമൂഹത്തെ അത്ഭുതപ്പെടുത്തുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. ഈ മാസം അവസാനം ചേരുന്ന സഭാസമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് ആലോചനയെന്നാണ് സൂചന.
https://www.facebook.com/Malayalivartha