തിരുവനന്തപുരത്ത് രണ്ടു പോലീസുകാര്‍ക്ക് കൂടി കോവിഡ്; ഇന്നും ഡ്യൂട്ടിക്കെത്തി; ആദ്യം നെഗറ്റീവ്, പിന്നീട് പോസ്റ്റീവ്; വന്‍ വീഴ്ച്ച: പോലീസ് സ്റ്റേഷന് അടച്ചിടുമോ?

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പോലീസുകാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്റ്റേഷനുകളില്‍ ജോലിചെയ്യുന്ന ആര്യനാട് സ്വദേശികളായ പോലീസ് ഉദ്യോഗസ്ഥരാണിവര്‍. രോഗം സ്ഥിരീകരിച്ച ഇവര്‍ ഇന്നും ഡ്യൂട്ടിക്ക് എത്തിയിരുന്നു. ആദ്യ പരിശോധഫലം നേഗറ്റീവായിരുന്നു. അതിനാലാണ് ഇന്ന് അവര്‍ ഡ്യൂട്ടിക്കെതിയതെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ ഇന്നു വന്ന ഫലം പോസ്റ്റാവുകയായിരുന്നു. ഇത് ആശങ്ക സൃഷ്ടിക്കുകയാണ്. കൂടുതല്‍ പോലീസുക്കാര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പിടിപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം രണ്ടുപൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എ.ആര് ക്യാമ്പിലെ പോലീസുകര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്കാണ് എ.ആര് ക്യാമ്പില്‍ ഇതുവരെ കോവിഡ് ബാധിച്ചത്.
കോവിഡ് രോഗം സ്ഥിതികരിക്കുമ്പോഴും ഇവര്‍ ഡ്യൂട്ടിയിലാണെന്നത് പ്രശ്നം സങ്കീര്‍ണമാക്കുന്നുണ്ട്. ഇവര്‍ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലെ മറ്റു പോലീസുക്കാര്‍ക്കും സമ്പര്‍ക്കം വഴി രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ പോലീസ് സ്റ്റേഷന് അടച്ചിടുകയെന്ന് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്ന കണ്ടറിയേണ്ടതാണ്. തലസ്ഥാനത്ത് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നതിനെ തുടര്‍ന്നാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അത് ഇന്ന് മുതല്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്നെ രോഗം സ്ഥിതികരിക്കുന്നത് വലിയ പ്രതിസന്ധി തലസ്ഥാനത്ത് സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ കൃത്യമായി ഇടപെടുന്നില്ലെന്ന ആരോപണവും ശക്തമാകുകയാണ്. പരിശോധന ഫലത്തിലുണ്ടാകുന്ന ആശയ കുഴപ്പവും രോഗ വ്യാപനത്തിന് കാരണമാകുമെന്നതിന് തെളിവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ഈ കോവിഡ് കേസുകള്‍.
https://www.facebook.com/Malayalivartha























