സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടെ; നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടെ. പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച കുന്നോത്തുപറമ്ബ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹജ്ജുമ്മ(63)യ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജില്‍വച്ചായിരുന്നു മരണം. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
ഇവരുടെ ഭര്‍ത്താവിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉറവിടം വ്യക്തമല്ല. അതേസമയം, തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ കുഴഞ്ഞു വീണ് മരിച്ച തിരൂര്‍ സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവായി.
ഇന്ന് സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ പാറത്തോട് സ്വദേശി അബ്ദുള്‍ സലാമാണ് (71) മരിച്ചത്. ആട്ടോറിക്ഷ ഡ്രൈവറായിരുന്നു ഇദ്ദേഹം. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് അറിവായിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത വൃക്കരോഗിയായിരുന്നു. കൂടാതെ പ്രമേഹവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha