കൂടുതൽ കോവിഡ് കേസുകൾ ആലപ്പുഴയിൽ; സംസ്ഥാനത്ത് ഇന്ന് 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 162 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 63, ആലപ്പുഴ 119, മലപ്പുറം 47, പത്തനംതിട്ട 47, പാലക്കാട് 19, കൊല്ലം 33, കണ്ണൂർ 44, എറണാകുളം15, വയനാട് 14, തൃശൂർ 9, കാസർകോട് 9, കോഴിക്കോട് 16, ഇടുക്കി 4, കോട്ടയം 10 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കോട്ടയം
ജില്ലയില്‍ പത്തു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര് വിദേശത്തുനിന്നും രണ്ടു പേര് ചെന്നൈയില്‍നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇതില്‍ രണ്ടു പേര് പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മണര്‍കാട് മാലം സ്വദേശിയായ ഡോക്ടറുടെ സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്ന ബന്ധുക്കളാണ്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ 12 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ രോഗം ബാധിച്ചത്.
ജില്ലയില്‍ 12 പേര് രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 141 പേരാണ് ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളത്.
മുട്ടമ്പലം ഗവണ്മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-34, കോട്ടയം ജനറല്‍ ആശുപത്രി-32, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -24, അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-24, പാലാ ജനറല്‍ ആശുപത്രി- 23, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.
രോഗം സ്ഥിരീകരിച്ചവര്‍
https://www.facebook.com/Malayalivartha