സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആലപ്പുഴയില്‍
സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് ആലപ്പുഴയില്‍. 119 പേര്‍ക്കാണ് ആലപ്പുഴയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 78 പേര് നൂറനാട് ഐടിബിപി ക്യാമ്ബിലെ ഉദ്യോഗസ്ഥരാണ്. ഇരുപത്തിയേഴ് പേര് വിദേശത്തുനിന്നും ഒമ്ബത് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നുപേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ആലപ്പുഴയില്‍ ആകെ 507 പേര് ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവര്‍ 256.
സംസ്ഥാനത്ത് ഇന്ന് ആകെ 449 പേര്‍ക്കാണ് കൊവിഡ് സ്ഥരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 64 പേര്‍ക്കും രോഗം കണ്ടെത്തി. സമ്ബര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത് 144 പേര്‍ക്കാണ്. ഉറവിടം അറിയാത്ത പതിനെട്ട് കേസുകളുണ്ട്. ആലപ്പുഴയെ കൂടാതെ തിരുവനന്തപുരം 63, മലപ്പുറം 47, പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശൂര്‍ 9, കാസര്‍ഗോഡ് 9, ഇടുക്കി 4 എന്നിങ്ങനെയാണ് മറ്റ് ജില്ലാ കണക്കുകള്‍.
https://www.facebook.com/Malayalivartha