സ്പേസ് പാര്‍ക്ക്: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സുമായുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ അവസാനിപ്പിക്കുന്നു

സ്വപ്ന സുരേഷിന്റെ ബിരുദം വ്യാജമാണെന്ന് തെളിഞ്ഞതോടെ സ്പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സുമായുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ അവസാനിപ്പിക്കുന്നു. ഇടനില ഏജന്‍സിയായ വിഷന്‍ ടെക്നോളജി വഴി പിഡബ്ല്യുസിയുടെ കണ്‍സല്‍റ്റന്റ് ആയിട്ടാണു സ്വപ്ന ഐടി വകുപ്പിലെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ അഭിഭാഷകന് പിഡബ്ല്യുസിക്കു നോട്ടിസ് അയച്ചു.
കരാര്‍ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണു നോട്ടിസ്. ഇതിന്റെ നഷ്ടപരിഹാരം സര്‍ക്കാരിനു നല്‍കേണ്ടി വരുമെന്നും നോട്ടിസില്‍ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha























