ആളായി ആളൂര്‍ വീണ്ടും... സ്വപ്ന സുരേഷിന്റെ കേസ് പൊങ്ങി വന്നപ്പോള്‍ സകലരും ആളൂര്‍ വക്കീലിനെ പ്രതീക്ഷിച്ചതാണ്; വിവാദമായ കേസുകളില്‍ നിയര്ണായക വിധിയിലൂടെ പ്രതികളെ രക്ഷിക്കുന്ന ആളൂര്‍ എന്‍.ഐ.എ കോടതിയിലും; സ്വപ്ന സുരേഷിന്റെ വക്കാലത്തേറ്റെടുക്കാന്‍ എത്തിയ ആളൂരിന്റെ വക്കീലിന് പക്ഷെ ദുരനുഭവം

പണ്ടൊരു ചൊല്ലുണ്ട്. 1000 രൂപയും മള്ളൂര്‍ വക്കീലും ഉണ്ടെങ്കില്‍ ആരെ വേണോ വകവരുത്താമെന്ന്. എന്നാല്‍ കാലം മാറിയപ്പോള്‍ മലയാളികള്‍ക്ക് ഈ പഴഞ്ചൊല്ലുമായി ചേര്‍ത്തു വായിക്കാന്‍ പറ്റിയ വക്കീലായി മാറി അഡ്വ. ബിഎ ആളൂര്‍. സൗമ്യാ വധക്കേസിലെ ഗോവിന്ദ ചാമി, ജിഷ വധക്കേസിലെ അമിറുള്‍ ഇസ്ലാം, കൂടത്തായിയിലെ ജോളി എന്നിവര്‍ക്ക് വേണ്ടി രംഗത്തെത്തി ചരിത്രം സൃഷ്ടിച്ചയാളാണ് ആളൂര്‍ വക്കീല്‍. അതായത് വാര്‍ത്തയില്‍ നിറയുന്ന കേസുണ്ടോ അവിടെ ആളൂര്‍ വക്കീലുമുണ്ട്. പ്രശസ്തി ഉയര്‍ന്നതോടെ ആളൂരിന്റെ വരവ് തണ്ടര്‍ ബോള്ഡിനോടൊപ്പം സിനിമാ സ്റ്റൈലിലായി.
സ്വര്‍ണക്കടത്ത് കേസ് പ്രത്യേകിച്ചും സ്വപ്ന ഉയര്‍ന്നു വന്നപ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് ആളൂരും ഓടിയെത്തിയിരുന്നു. ഒട്ടും വൈകിയില്ല ദേ ആളൂരെത്തി. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ വക്കാലത്തേറ്റെടുക്കാനായി ആളൂര്‍ അസോസിയേറ്റ്സിലെ വക്കീലന്മാരെത്തി. എന്നാല്‍ അപ്രതീക്ഷിത ക്ലൈമാക്സാണ് ഉണ്ടായത്. അവര്‍ക്ക് എന്‍ഐഎ കോടതിയില്‍ നിന്നും ശക്തമായ താക്കീതാണ് നേരിടേണ്ടി വന്നത്.
കോടതി നടപടികള്‍ ആരംഭിക്കാനായി തുടങ്ങിയതോടെയാണ് ആളൂരിന്റെ ജൂനിയറായ അഭിഭാഷകന് സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന്, സ്പെഷ്യല്‍ ജഡ്ജ് പ്രതി സ്വപ്ന സുരേഷിനെ വിളിച്ച് അഭിഭാഷകന് വക്കാലത്ത് കൈമാറിയിട്ടുണ്ടോ എന്ന് ചോദിച്ചു.
എന്നാല്‍ തനിക്ക് ഈ അഭിഭാഷകനെ അറിയില്ലെന്നും വക്കാലത്ത് ഏറ്റെടുക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് സ്വപ്ന കോടതിയോട് വ്യക്തമാക്കിയത്. തനിക്കായി അഭിഭാഷകനെ വയ്ക്കുന്ന കാര്യം ഭര്‍ത്താവാണ് തീരുമാനിക്കുന്നതെന്നും ഇവര്‍ കോടതിയോട് പറഞ്ഞു.സ്വപ്നയുടെ പ്രതികരണം കേട്ടതോടെ അഭിഭാഷകനോട് മുന്നോട്ട് വരാന്‍ കോടതി ആവശ്യപ്പെടുകയും ഇത് എന്‍. ഐ.എ കോടതിയാണെന്ന് മറന്നു പോകരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ മേലില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും കോടതി അഭിഭാഷകന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തൃശ്ശൂര്‍ എരുമപ്പെട്ടി സ്വദേശി ബിജു ആന്റണി ആളൂര്‍ എന്ന അഡ്വ. ബി.എ ആളൂര്‍ സൗമ്യ വധക്കേസ് മുതലാണ് കേരളത്തില്‍ പ്രശസ്തനായത്. അതുവരെ മുംബൈ കേന്ദ്രമായാണ് പ്രാക്ടീസ് ചെയ്തുവന്നത്. ഇതിനിടയ്ക്ക് 1998 മുതല്‍ 2002 വരെ തൃശ്ശൂര്‍ വടക്കാഞ്ചേരി കോടതിയില്‍ സിവില്‍, ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. 2002 മുതല്‍ വീണ്ടും മുംബൈയിലേക്ക് മടങ്ങി.
2011 ഫിബ്രവരി ഒന്നിനാണ് സൗമ്യ തീവണ്ടിയാത്രയ്ക്കിടെ അക്രമത്തിനും ബലാത്സംഗത്തിനും ഇരയായത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ ചികിത്സയ്ക്കിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത് ഫിബ്രവരി ആറിനാണ്. കേസിനെക്കുറിച്ച് താന്‍ അറിയുന്നത് ഫിബ്രവരി പത്തിനായിരുന്നു. മുംബൈ പന്‍വേല്‍ ഭാഗത്തു നിന്നാണ് കേസ് ഏല്‍പ്പിച്ചത്. ഉടന്‍തന്നെ തന്റെ സഹപ്രവര്‍ത്തകരും അഭിഭാഷകരുമായ ജോര്‍ജ്ജ്കുട്ടി, നെറ്റോ, ശിവരാജന് എന്നിവര്‍ പ്രതിയെ കാണുകയും വക്കാലത്ത് വാങ്ങുകയും ചെയ്യുന്നു. കേസില്‍ നിര്‍ണായകമായ മുന്നേറ്റം ഉണ്ടാക്കാന്‍ ആളൂര്‍ വക്കീലിനായി.
കേരളത്തിലുള്‍പ്പെടെ രാജ്യവ്യാപകമായി കവര്‍ച്ച നടത്തിയ ബണ്ടി ചോര്‍ എന്ന കുറ്റവാളിക്കുവേണ്ടി ആളൂര്‍ ഹാജരായിട്ടുണ്ട്. ജിഷ വധക്കേസിലും അധോലോക നേതാവ് ഛോട്ടാരാജന്റെ കേസിലും ഹാജരാവാന്‍ രംഗത്തെത്തി. അതിന് പിന്നാലെയാണ് അടുത്തിടെ ഏറ്റവുമധികം വാര്‍ത്താ പ്രാധാന്യം നേടിയ സ്വപ്ന സുരേഷിന്റെ കേസില്‍ ആളൂര്‍ രംഗത്തെത്തുന്നത്. എന്‍ഐഎ കോടതി താത്ക്കാലികമായി വിലക്കിയെങ്കിലും ഇനിയും ഏതെങ്കിലും മാര്‍ഗത്തിലൂടെ ആളൂര്‍ രംഗത്തെത്തുമോയെന്ന് കണ്ടറിയാം.
"0
https://www.facebook.com/Malayalivartha























