രാജ്യത്തെ സിനിമാ തീയറ്ററുകളും ജിമ്മുകളും ജൂലൈ 31ന് ശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന... അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യവും കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍...

രാജ്യത്തെ സിനിമാ തീയറ്ററുകളും ജിമ്മുകളും ജൂലൈ 31ന് ശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന. അതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യവും കേന്ദ്ര സര്‍ക്കാരിന്റെ പരിണഗണനയിലുണ്ട്. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല.
15നും 50നും ഇടയിലുള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി. നിശ്ചിത അകലം പാലിച്ചായിരിക്കണം തീയറ്ററില്‍ ആളുകളെ ഇരുത്താനെന്നും നിര്‍ദേശമുണ്ട്. അതേസമയം, കോവിഡ് പരിശോധന നെഗറ്റീവ് ആയവരെ മാത്രമേ 31ന് ശേഷം വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കാവൂവെന്നും നിര്‍ദേശമുണ്ട്. ഫലം നെഗറ്റീവാണെങ്കില്‍ 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാനും സാധിക്കുകയുള്ളൂ.
"
https://www.facebook.com/Malayalivartha























