വരനും അമ്മാവനും ആയി ചമഞ്ഞ് വിവാഹത്തട്ടിപ്പ്: ഒമ്പത് വിവാഹം കഴിച്ച വരനും കൂട്ടാളിയും പിടിയില്‍

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന യുവതികളുടെ വീടുകളില്‍ വരനും അമ്മാവനും ആയി ചമഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തി വന്നിരുന്ന രണ്ടു പേര് പിടിയില്‍. മലപ്പുറം കുറ്റിപ്പുറം നടുവട്ടം പാഴൂര്‍ പകരനല്ലൂര്‍ പാപ്പിനിശേരിവീട്ടില് അബ്ദുള്‍ നാസര്‍(40), മലപ്പുറം കരുവാരക്കുണ്ട് വെള്ളയൂര്‍ തുവ്വൂര്‍ ആമപുയില്‍ പാളടവീട്ടില് ഇസ്ഹാക്ക്(60) എന്നിവരാണ് പിടിയിലായത്.
അബ്ദുള്‍ നാസര്‍ ഇതുവരെ ഒമ്പതോളം വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മണ്ണാര്‍ക്കാട് കൈതച്ചിറയിലെ 33-കാരിയുടെ പരാതിയിലാണ് ഇരുവരെയും പോലീസ് പൊക്കിയത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 23-ന് വരനും അമ്മാവനും ആയി ചമഞ്ഞ് പ്രതികള്‍ യുവതിയുടെ വീട്ടില്‍ എത്തുകയും വിവാഹം ഉറപ്പിക്കുകയായിരുന്നു.
സ്വന്തമായി ആഭരണശാലയും പര്ദ്ദക്കടയുമെല്ലാം ഉണ്ടെന്ന് യുവതിയുടെ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്ന ഇസ്ഹാക് വീണ്ടും യുവതിയുടെ വീട്ടിലെത്തി കല്യാണത്തിന് പഴയ സ്വര്‍ണം പണിക്കുറവോ പണിക്കൂലിയോ ഇല്ലാതെ മാറ്റിനല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ടരപ്പവന്‍ സ്വര്‍ണം കൊണ്ടുപോകുകയായിരുന്നു.
സ്വര്‍ണം കിട്ടാതെ വന്നതോടെയാണ് യുവതി പരാതി നല്‍കിയത്. അബ്ദുള്‍ നാസറിനെതിരെ മറ്റ് സ്റ്റേഷന് പരിധികളിലും സമാന കേസുകളുണ്ട്.
https://www.facebook.com/Malayalivartha























