മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണവും സ്വര്‍ണവും എക്സൈസ് പിടികൂടി
മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണവും സ്വര്‍ണവും എക്സൈസ് പിടികൂടി. 2,87,00000 രൂപയും 20 പവന് സ്വര്‍ണവുമാണ് എക്സൈസ് സംഘം പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവര്‍ ഉദ്യാവര്‍ സ്വദേശി ഷംസുദീനെ അറസ്റ്റ് ചെയ്തു.
എക്സൈസ് സംഘത്തെ കണ്ട ഷംസുദീന്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. പിന്നീട് എക്സൈസ് വാഹനം കൊണ്ട് തടഞ്ഞാണ് ഷംസുദീനെ പിടികൂടിയത്. പ്രതിയെയും പിടിച്ചെടുത്ത പണവും ആദായനികുതി വകുപ്പിന് കൈമാറും.
https://www.facebook.com/Malayalivartha