Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

പ്രതികൾക്ക് വിചാരണയിൽ ഊരിപ്പോകാനുതകിയ വെള്ളം ചേർത്ത കുറ്റപത്രം; ഉന്നതർ പ്രതികളായ പീഢന - അബ്കാരി കൊല കേസിലുൾപ്പെട്ടവർ ഗൂഢാചോലന നടത്തി നടത്തിയ ക്വട്ടേഷൻ കൊലയാണെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയിച്ചില്ല; ചീഫ് കെമിക്കൽ ലാബിലെ സയൻ്റിഫിക് ഓഫീസറെയും ഭാര്യയെയും ടാങ്കർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വാഹനമോടിച്ച ക്ലീനർക്ക് ഏഴേ മുക്കാൽ വർഷം കഠിന തടവും 50,200 രൂപ പിഴയും ശിക്ഷ:

14 JULY 2020 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

 പ്രഭാത സവാരിക്കിറങ്ങിയ ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലെ ഉദ്യാഗസ്ഥനെയും ഭാര്യയെയും ടാങ്കർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ നര ഹത്യാ കേസിൽ വാഹനമോടിച്ച ലോറി ക്ലീനറെ ഏഴേ മുക്കാൽ വർഷത്തെ കഠിന തടവിനും 50,200 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പ്രിൻസിപ്പൽ അസി: സെഷൻസ് കോടതി ശിക്ഷിച്ചു. ലോറി ക്ലീനറായ അരുവിക്കര സ്വദേശി ഉണ്ണികൃഷ്ണനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ശിക്ഷയനുഭവിക്കാനായി പ്രതിയെ കൺവിക്ഷൻ വാറണ്ട് പ്രകാരം കോടതി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു. വിചാരണ കോടതി 3 വർഷത്തിന് മുകളിൽ തടവു ശിക്ഷ വിധിച്ചാൽ അതേ കോടതിക്ക് പ്രതിക്ക് മേൽ കോടതിയിൽ അപ്പീൽ പോകുന്നതിനായി ശിക്ഷ നടപ്പിലാക്കുന്നത് താൽക്കാലികമായി സസ്പെൻ്റ് ചെയ്യുവാൻ ക്രിമിനൽ നടപടി ക്രമത്തിൽ ചട്ടമില്ലാത്തതിനാലാണ് പ്രതിയെ ജയിലിലേക്ക് അയച്ചത്. പിഴയൊടുക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. ഫുട്പാത്തിലൂടെ നടന്ന ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയ പ്രതിക്ക് നല്ല നടപ്പു നിയമത്തിൻ്റെ ഔദാര്യത്തിന് അർഹതയില്ലെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. കേസിൽ 2 മുതൽ 4 വരെ പ്രതികളായ ലോറി ഡ്രൈവറെയും തെളിവു നശിപ്പിച്ചയാളെയും ലോറിയുടമയേയും തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. വിചാരണയിൽ ഇവർക്ക് ഊരി പോകാനുതകുന്ന രീതിയിൽ വെള്ളം ചേർത്ത കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചതിനാലാണ് കോടതി ഇവരെ വിട്ടയക്കാൻ കാരണമായത്. ഇവർക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂട്ടിംഗ് ഏജൻസിയായ ക്രൈംബ്രാഞ്ച് ദയനീയമായി പരാജയപ്പെട്ടതായി കോടതി വിധിന്യായത്തിൽ വിലയിരുത്തിയ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

കുറ്റകരമായ നരഹത്യാക്കുറ്റത്തിന് ഏഴു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ബാരിക്കേഡും നടപ്പാതയും തകർത്ത് റോഡ് ഡവലെപ്പ്മെൻറ് കമ്പനിക്ക് നാശ നഷ്ടം വരുത്തിയതിന് ആറുമാസം തടവു ശിക്ഷ അനുഭവിക്കണം. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാത്തതിനും വിവരം പോലീസിൽ അറിയിക്കാതെ കൃത്യ സ്ഥലത്തു നിന്നും ഓടി മറഞ്ഞ് ഒളിവിൽ പോയ കുറ്റത്തിന് ഇരുനൂറ് രൂപ പിഴയൊടുക്കണം. അല്ലാത്തപക്ഷം രണ്ടു ദിവസത്തെ ജയിൽ ശിക്ഷ അനുഭവിക്കണം. ഡ്രൈവിംഗ് ലൈസൻസും ബാഡ്ജുമില്ലാതെ ലോറി ഓടിച്ചതിന് മൂന്നു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പരാമർശിച്ചിട്ടുള്ളതിനാൽ ഫലത്തിൽ പ്രതി കൂടിയ ശിക്ഷാ കാലാവധിയായ ഏഴു വർഷം കഠിനജോലി ചെയ്തുള്ള ജയിൽ ശിക്ഷ അനുഭവിക്കുകയും 50, 200 രൂപ പിഴയും ഒടുക്കണം. പിഴത്തുകയിൽ 40,000 രൂപ കൊല്ലപ്പെട്ട ദമ്പതികളുടെ അവകാശികൾക്ക് നൽകാനും കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ചീഫ് കെമിക്കൽ ലബോറട്ടറിയിലെ ജൂനിയർ സയൻറിഫിക് ഓഫീസർ രവീന്ദ്രൻ (45), ഭാര്യയും കണിയാപുരം ബ്ലോക്ക് റിസോഴ്സ് സെൻറർ അദ്ധ്യാപക ട്രെയിനറുമായ അജിതകുമാരി (45) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
അരുവിക്കര നിന്നും ചാക്ക അനന്തപുരി ആശുപത്രിയിൽ 9,500 ലിറ്റർ വെള്ളമെത്തിച്ച് അടുത്ത ലോഡെത്തിക്കാൻ ശര വേഗത്തിൽ പാഞ്ഞ ടാങ്കർ ലോറി ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. ലേണേഴ്സ് ലൈസൻസ് മാത്രമുള്ള 24 കാരനായ ക്ലീനർ കൈ തെളിയാനായുള്ള പരീശീലനം നേടാനായി ലോറി ഓടിച്ചത് നരഹത്യയിൽ കലാശിച്ചതായാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം. അതേ സമയം പല വിവാദ പീഢന , അബ്കാരി - കൊല കേസുകളുടെയും ശാസ്ത്രീയ പരിശോധന നടത്തുന്ന യാതൊരു പ്രീണനങ്ങൾക്കും സ്വാധീനങ്ങൾക്കും വശംവദനാകാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനെ ഉന്നത സ്വാധീനമുള്ള പ്രതികൾ ഗൂഢാലോചന നടത്തി ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയില്ല. റോഡപകട മരണമായ നരഹത്യാ കേ സാണെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ.
ഒന്നു മുതൽ നാലു വരെ പ്രതികളായ കൃത്യ സമയം ടാങ്കർ ലോറി ഓടിച്ച ലോറി ക്ലീനർ അരുവിക്കര വില്ലേജിൽ കടമ്പനാട് കുറുന്തോട്ടം കൃഷ്ണ നിവാസിൽ ഉണ്ണികൃഷ്ണൻ (24) , ഹെവി വാഹനമോടിക്കാനുള്ള ബാഡ്ജില്ലാത്ത ലോറി ഡ്രൈവർ തിരുമല കുന്നപ്പുഴ ചെറുവട്ടറ്റിൽ വീട്ടിൽ സുധി എന്ന സന്തോഷ് കുമാർ (29) , യഥാർത്ഥ പ്രതിയെ മാറ്റി ആൾമാറാട്ടം നടത്തി കളവായ വിവരം നൽകിയും ലോറിയുടെ ട്രിപ്പ് ഷീറ്റുകൾ തീയിട്ട് തെളിവുകൾ നശിപ്പിക്കുകയും ചെയ്ത കടമ്പനാട് ഗീതാഭവനിൽ ഗോപകുമാർ (26) , ലോറിയുടമ കരകുളം കുറവൂർക്കോണം അരുൾ നിവാസിൽ സരോജിനി (76) എന്നിവരാണ് കുറ്റകരമായ നരഹത്യാ കേസിൽ വിചാരണ നേരിട്ടത്.
തലസ്ഥാന നഗരത്തിലെ പേട്ട നാലുമുക്ക് ജംഗ്ഷനിലെ സ്റ്റേറ്റ് ബാങ്കിന് മുൻ വശത്ത് 2008 ഫെബ്രുവരി 27 ന് വെളുപ്പിന് 4. 40 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികളായ ഇരുവരും കണ്ണമ്മൂല ഗോകുലം വീട്ടിൽ നിന്നും പ്രഭാത സവാരിക്ക് പേട്ട - പാറ്റൂർ റോഡിലൂടെയുള്ള ഫുട്പാത്തിൽ ബാരിക്കേഡിന് ഉള്ളിലൂടെ നടന്നു പോകുകയായിരുന്നു. ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന 95 മീറ്റർ ഉയരത്തിലും 13.6 മീറ്റർ മീറ്റർ നീളത്തിലുള്ള ഇരുമ്പ് പൈപ്പുകൾ കൊണ്ടുള്ള ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡുകൾ ടാങ്കർ ലോറി കൊണ്ടിടിപ്പിച്ച് തകർത്ത് ദമ്പതികളെ മതിലിൽ ചേർത്ത് ചതച്ചരച്ച് ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. അമിത വേഗതയിലെത്തിയ ടാങ്കർ ലോറി 13 മീറ്റർ 60 സെന്റീമീറ്റർ നീളത്തിലുള്ള ക്രാഷ് ബിരിയറായ ലോഹ ബാരിക്കേഡും ഫുട്പാത്തും ഇടിച്ചു തകർത്ത് നാശ നഷ്ടപ്പെടുത്തിയതിലൂടെ തിരുവനന്തപുരം റോഡ് ഡെവലപ്പ്‌മെൻറ് കമ്പനിക്ക് 41,000 രൂപയുടെ നഷ്ടം പ്രതികൾ സംഭവിപ്പിച്ചതായും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. യഥാസമയം മുറിവേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകുകയോ ആശുപത്രിയിൽ എത്തിക്കുകയോ അപകടവിവരം പോലീസിൽ അറിയിക്കുകയോ ചെയ്യാതെ പ്രതികൾ ഓടി രക്ഷപ്പെട്ടതായും കുറ്റപത്രത്തിലുണ്ട്. യഥാർത്ഥ പ്രതികളെ മാറ്റി സംഭവവുമായി ബന്ധമില്ലാത്തവരെ പ്രതികളാക്കാൻ ശ്രമിച്ചതായും വാഹനത്തിന്റെ ട്രിപ്പ് ഷീറ്റ് നശിപ്പിച്ചതായും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.
3 അന്വേഷണ ഏജൻസികളാണ് കേസ് അന്വേഷിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നുള്ള ബന്ധുക്കളുടെ പരാതിയിലാണ് കേസ് ക്രൈം ബ്രാഞ്ച് ഏജൻസി അന്വേഷിച്ചത്. ആദ്യം തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസും തുടർന്ന് പേട്ട പോലീസും അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 2010 ൽ എഫ് ഐ ആർ റീ - രജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച് 2011 ഫെബ്രുവരി 10ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 ( 2 ) ( തൻ്റെ പ്രവൃത്തിയാൽ മറ്റൊരാൾക്ക് മരണം സംഭവിക്കുമെന്ന അറിവോടു കൂടി ചെയ്യുന്ന കുറ്റകരമായ നരഹത്യ അടക്കം നിരവധി കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്തത്.
പ്രോസിക്യൂഷൻ ഭാഗത്തേക്ക് സ്വതന്ത്ര സാക്ഷികളായും ഔദ്യോഗിക സാക്ഷികളായും 40 പേരെ കോടതിയിൽ വിസ്തരിക്കുകയും 31 തൊണ്ടിമുതലുകളും 25 രേഖകളും അക്കമിട്ട് കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു.
സംഭവം നേരിൽ കണ്ടവരും ദൃക്സാക്ഷികളുമായ പത്രക്കെട്ടെടുക്കാൻ പോയ 2 പത്ര ഏജൻ്റുമാരുടെയും പ്രഭാത സവാരിക്കിറങ്ങിയ 3 സ്ഥലവാസികളുടെയും സാക്ഷിമൊഴികളാണ് കേസ് വിചാരണയിൽ നിർണ്ണായകമായത്. കൃത്യ വാഹനത്തിന് യാതൊരു വിധ യന്ത്രതകരാറോ ബ്രേക്ക് സിസ്റ്റ തകരാറോ ഇല്ലായെന്നും പെഡൽ ബ്രേക്കും ഹാൻഡ് ബ്രേക്കും ശരിയായി പ്രവർത്തിക്കുന്നതായുമുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടും കോടതി തെളിവിൽ സ്വീകരിച്ചു. ബാരിക്കേഡിലും മറ്റും കണ്ടെത്തിയ ദമ്പതികളുടെ രക്തക്കറ , ഫുട്പാത്തിൽ നിന്നും കിട്ടിയ ദമ്പതികളുടെ ചെരുപ്പുകൾ , തലമുടി ഭാഗങ്ങൾ എന്നിവ ശാസ്ത്രീയ പരിശോധന നടത്തി ഫോറൻസിക് ലാബിലെ സീറോളജി വിഭാഗം സമർപ്പിച്ച എഫ് എസ് എൽ റിപ്പോർട്ടും വിചാരണയിൽ നിർണ്ണായകമായി.

സംഭവത്തിൽ വെച്ച് രണ്ടു വ്യക്തികൾ കൊല്ലപ്പെട്ടുവെന്ന സാഹചര്യവും കാൽനട യാത്രക്കാർക്ക് മാത്രമായി കരുതിവച്ച ഫുട്പാത്ത് പോലും നടക്കാൻ സുരക്ഷിതമല്ലെന്നുള്ളതും സംഭവത്തിന് ശേഷം വൈദ്യസഹായം ലഭ്യമാക്കാനുള്ള യാതൊരു മാനുഷിക സമീപനവും പ്രതിയുടെ ഭാഗത്ത് നിന്നുണ്ടാകാത്തതും ഉയർന്ന ശിഷ നൽകാനുള്ള കാര കോടതി ഗൗരവമായി വീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പ്രതിയോട് സഹതാപമോ മമതയോ കാട്ടിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വിധി ന്യായത്തിൽ വ്യക്തമാക്കി. കുറ്റകൃത്യത്തിൻ്റെ സ്വഭാവം , അളവ് , വലിപ്പം , വ്യാപ്തി എന്നിവക്ക് നേരിട്ട് ആനുപാതികമായിക്കണം ശിക്ഷ എന്നു വിധിയിൽ കോടതി പരാമർശിച്ചു.

അതേ സമയം പ്രതിക്കുള്ള ശിക്ഷ വർദ്ധിപ്പിക്കാതെ ഏഴു വർഷമായി ലഘൂകരിച്ച് ചുരുക്കാൻ 6 സാഹചര്യങ്ങളാണ് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടിയത്. കുറ്റ കൃത്യം നടക്കുമ്പോൾ പ്രതിക്ക് പ്രായം 24 വയസ്സ് എന്നതും പ്രതിയാണ് കുടുംബത്തിൻ്റെ ഏകാശ്രയം എന്നതും സംഭവം കഴിഞ്ഞ് 12 വർഷങ്ങൾ പിന്നിട്ടുവെന്നതും ദീർഘ കാലം പ്രോസിക്യൂഷൻ വിചാരണയുടെ മാനസിക വേദന പ്രതി അനുഭവിച്ചുവെന്നതും പ്രതിക്ക് ലേണേഴ്സ് ലൈസൻസ് ലഭിച്ചുവെന്നതും ഡ്രൈവിംഗ് അറിയാമെന്നതുമാണ് ശിക്ഷ ലഘൂകരിക്കാനുള്ള 5 സാഹചര്യങ്ങളായി കോടതി വിധി ന്യായത്തിൽ പരാമർശിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (4 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (4 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (5 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (5 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (11 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (13 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (14 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (14 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (14 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (14 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (14 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (14 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (14 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (21 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (22 hours ago)

Malayali Vartha Recommends