Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

എന്‍ഐയുടെ അന്വേഷണ രീതികള്‍ സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും ഭീകരരാക്കുമോ; സ്വര്‍ണക്കടത്ത് രാജ്യദ്രോഹക്കുറ്റമോ?; കേരളത്തിലെ ആദ്യ ഭീകര പട്ടികയിലുള്‍പ്പെടുന്ന സ്ത്രീയാകുമോ സ്വപ്ന സുരേഷ്

14 JULY 2020 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

സ്വപ്ന സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ വന്നതോടുകൂടി, രാജ്യസുരക്ഷ, ഭീകരര്‍, എന്നരീതിയിലേക്ക് ചര്‍ച്ചകളും അന്വേഷണങ്ങളും വഴിമാറി. സ്വര്‍ണക്കടത്തില്‍ ഭീകരര്‍ക്ക് ബന്ധമുണ്ട് എങ്കില്‍ സ്വാഭാവികമായും സ്വപ്നയും സന്ദീപും സരിത്തുമൊക്കെ ഭീകരരാവില്ലേ.. അങ്ങനെ വരുമ്പോള്‍ ഇവരെ ഉടനെ തന്നെ ഭീകരരായി പ്രഖ്യാപിക്കുമോ എന്നുള്ള സംശയം പലര്‍ക്കും ഉണ്ടാകാം. നാം കേട്ടിട്ടുള്ള ഭീകര സംഘടനകള്‍ ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹുദീന്‍, ഐഎസ്, അല്‍ഖ്വയ്ദ, എന്നിവയൊക്കെയാണ് ഈ സംഘടനയിലൊക്കെ പെട്ടവരെയാണ് സാധാരണ ഭീകരരെന്ന് പറയാറുള്ളതും, എന്നാല്‍ ഇതുപോലെ, സംഘടനകളെ മാത്രമല്ല വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാന്‍ എന്‍ഐഎയ്ക്ക് അധികാരം ഉണ്ട്. കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വിധം എന്‍ഐഎ നിയമവും യുഎപിഎ നിയമവും അതായത് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകര പ്രവര്‍ത്തനങ്ങളിലും കേസെടുക്കാന്‍ അധികാരം ഉണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ള വിഷയങ്ങളും എന്‍ഐഎക്ക് അന്വേഷിക്കാനാകും. അങ്ങനെ വരുമ്പോള്‍ എന്തെങ്കിലും തരത്തില്‍ ഇവര്‍ക്ക് ഭീകര ബന്ധമുണ്ടെങ്കില്‍ ഇവരും ഭീകരരാക്കപ്പെടും

ഇനി സ്വര്‍ണക്കടത്ത് രാജ്യദ്രോഹക്കുറ്റമാണോ എന്നു സംശയമുള്ളവരുണ്ടാകും. സ്വര്‍ണക്കടത്ത് കൊണ്ടു ലഭിക്കുന്ന പണം ഉപകരിക്കുന്നത് കൂടുതലും തീവ്രവാദ ബന്ധത്തിനാണ്. ഇതില്‍ നിന്നുള്ള കള്ളപ്പണത്തിന്റെ ക്രയവിക്രയം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും ആയതിനാല്‍ തന്നെ ഇതും രാജ്യദ്രോഹ കുറ്റം തന്നെയാണ്.

നേരത്തേ ഇതൊന്നു എന്‍ഐയുടെ പരിധിയില്‍ വരുന്ന കാര്യമായിരുന്നില്ല. മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് എന്‍ഐഎ നിയമം 2008 ല്‍ യുപിഎ സര്‍ക്കാര്‍ പാസാക്കിയത്. ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്നത് 2009 ജനുവരി ഒന്നിന്. ഡല്‍ഹി ആസ്ഥാനമായുള്ള ഏജന്‍സിക്ക് കൊച്ചി ഉള്‍പ്പെടെ 8 ശാഖകളാണുള്ളത്. ഇതുവരെ അതായത് ജൂലൈ വരെ അന്വേഷിച്ചത് 272 കേസുകളാണ്. അതില്‍തന്നെ 199 എണ്ണത്തിന്റെയും കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. ഇതില്‍ 51 എണ്ണത്തില്‍ കോടതി വിധി പുറപ്പെടുവിച്ചു. അതില്‍ 46 എണ്ണത്തില്‍ ശിക്ഷ നടപ്പാക്കി. ഇതില്‍നിന്ന് വ്യക്തമാക്കപ്പെടുന്ന ഒരു കാര്യമുണ്ട് കേരളത്തില്‍ മുമ്പ് അന്വേഷിക്കപ്പെട്ടിട്ടുള്ള മറ്റു സ്വര്‍ണ്ണക്കടത്തുപോലെ കടത്തിന്റെ ബുദ്ധികേന്ദ്രത്തിലെത്താതെ പോകുന്ന സ്ഥിതിവിശേഷം ഉണ്ടാകില്ല, എല്ലാ കണ്ണികളെയും അടപടലം പൂട്ടിയ ശേഷമായിരിക്കും അവരുടെ മടക്കം, കേരളത്തില്‍ എന്‍ഐഎ അന്വേഷിക്കുന്ന മുപ്പതോളം കേസുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

നമ്മുടെ രാജ്യത്തെവിടെയും തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഏജന്‍സിക്ക് അന്വേഷിക്കാം. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത തുടങ്ങിയവയെ ബാധിക്കുന്ന കേസുകളും അന്വേഷണ പരിധിയില്‍ വരും. ആയുധം, ലഹരിമരുന്ന്, കള്ളനോട്ട്, കള്ളപ്പണം, സ്വര്‍ണക്കടത്ത് കേസുകളും ഉള്‍പ്പെടും. അതുപോലെതന്നെ വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ എംബസി, വിദേശ ഇന്ത്യക്കാര്‍ എന്നിവര്‍ക്കു നേരെയുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങള്‍ എന്നിവ അന്വേഷിക്കാന്‍ എന്‍ഐഎയ്ക്ക് അധികാരം ഉണ്ട്. ഇതിനായി വിദേശ രാജ്യങ്ങളുടെ സഹകരണം നയതന്ത്രതലത്തില്‍ ഉറപ്പാക്കും. സ്വപ്ന കേസിലും അത്തരത്തിലുള്ള സഹകരണം ഉറപ്പാക്കുന്നുണ്ട്. രാജ്യ സുരക്ഷയാണ് വിഷയം എന്നുള്ളതുകൊണ്ടുതന്നെ ഇനി പ്രതികളായ സ്വപ്നയും സന്ദീപും സരിത്തുമൊക്കെ ഭീകരരായി പ്രഖ്യാപിക്കപ്പെടുമോ എന്ന് കാത്തിരുന്ന് കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (4 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (4 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (5 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (5 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (11 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (13 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (14 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (14 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (14 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (14 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (14 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (14 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (14 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (21 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (22 hours ago)

Malayali Vartha Recommends