കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത സമരങ്ങള്‍ക്കെതിരെ ഹൈക്കോടതി; നിയന്ത്രണ കാലത്തെ സമരങ്ങളുടെ വിവരം സര്‍ക്കാരിനോട് ചോദിച്ച് കോടതി; പ്രതിപക്ഷ സമരങ്ങള്‍ ഇനി എങ്ങനെ ?

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരവും പ്രതിഷേധവും തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നിയന്ത്രണ കാലയളവില്‍ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നു എന്ന് സര്‍ക്കാര്‍ നാളെ കോടതിയെ അറിയിക്കണം. എത്ര കേസുകള്‍ എടുത്തുവെന്നും അറിയിക്കണം. കോവിഡ് വ്യാപനം ഭീഷണമായ സാഹചര്യത്തില്‍ സംഘം ചേര്‍ന്നുള്ള പ്രതിഷേധവും സമരവും സ്ഥിതി ഗുരുതരമാക്കുമെന്നും രാഷ്ടീയ പാര്‍ട്ടികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജോണ്‍ നുമ്പേലിയും മറ്റും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് എസ് .മണികുമാര്‍, ജസ്റ്റീസ് ഷാജി .പി .ചാലി എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെ നിര്‍ദേശം.
സമരങ്ങളുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുറിച്ചിട്ടുണ്ടന്നും നടപടി എടുക്കുന്നുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. മാര്‍ഗ നിര്‍ദേശം ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ഇല്ലന്ന് കോടതി വാക്കാല്‍ നീരീക്ഷിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന് എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് വലിയ രീതിയില്‍ സമരങ്ങളുണ്ടായി. സാമൂഹിക അകലം പാലിക്കാതെ മാസ്ക്ക് ധരിക്കാതെയും തെരുവിലിറങ്ങിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പലയിടത്തും പോലീസിനും സാധിച്ചിരുന്നില്ല. ഇത്തരത്തിലുള്ള സമരങ്ങള്‍ ഇനിയുമുണ്ടാകുന്നത് കോവിഡ് വ്യാപനമുണ്ടാക്കാനിടയാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വ്യപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ കാലയളവില്‍ സമരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ വന്നെങ്കിലും പലയിടങ്ങളും ഇന്നും കണ്ടെയിന്മെന്റ് സോണുകളാണ്. രോഗവ്യാപനം വലിയ തോതില്‍ ഉയരുന്നു. ഈ രീതിയില്‍ രോഗവ്യാപമുണ്ടായാല്‍ സമൂഹവ്യാപനത്തിലേക്ക് സംസ്ഥാനമെത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള സമരം കൊവിഡിന്റെ സമൂഹ വ്യാപനത്തിലേക്ക് നയിക്കുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടതോടെ സ്വര്ണക്കടത്തിലുള്പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ സമരമുറക്ക് മാറ്റം വരുത്തേണ്ടതായി വരും. കഴിഞ്ഞ ദിവസങ്ങളിലെ അക്രമാസക്തമായ സമരങ്ങള്‍ ഇനി മുതല്‍ ആവര്‍ത്തിക്കാന്‍ സാധിക്കില്ല. അങ്ങനെ എങ്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലുച്ചുകൊണ്ടുള്ള പുതിയ സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപം നല്‍കേണ്ടിവരും. അത് എങ്ങനെയായിരുമെന്നാണ് കേരളം ഇപ്പോള്‍ ഉറ്റു നോക്കുന്നത്.
https://www.facebook.com/Malayalivartha























