ഫൈസല്‍ ഫരീദിനെതിരേ ജാമ്യമില്ലാ വാറന്‍ഡ്; ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാൻ നീക്കം

സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദിനെതിരേ ജാമ്യമില്ലാ വാറന്‍ഡ്. അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് വാറന്‍ഡ് പുറപ്പെടുവിച്ചത്.
ഉത്തരവ് ഇന്റര്‍പോളിന് കൈമാറും. ഫൈസല്‍ ഫരീദിനു വേണ്ടി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനാണു നീക്കം. കുറ്റവാളിയെന്നു സംശയിക്കുന്ന ആളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണു ബ്ലൂ നോട്ടീസ് നല്‍കുന്നത്.
ദുബായിലുള്ള ഫൈസല്‍ കേസിലെ മൂന്നാം പ്രതിയാണ്. സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സന്ദീപിന്റെ ബാഗ് തുറന്നു പരിശോധിക്കാനും എന്‍ഐഎ അപേക്ഷ നല്കി. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് എന്‍ഐഎ കണക്കുകൂട്ടുന്നത്.
https://www.facebook.com/Malayalivartha























