തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ്; ഫണ്ടുകളും പദ്ധതി വിഹിതവും അനുവദിക്കുന്നില്ല;. പദ്ധതികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു

കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചെലവിന് തദ്ദേശസ്ഥാപനങ്ങള്‍ തനതു ഫണ്ടില്‍ നിന്നും ചെലവഴിച്ച തുക തിരികെ നല്കുമെന്നു പറയുന്നതല്ലാതെ ഇതുവരെ ഒരു പൈസപോലും നല്‍കിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ച 1068 കോടിയുടെ ക്യൂബില്‍ മാറി പണം നല്‍കാതെ ആ തുകയും ഈ വര്‍ഷത്തെ ഫണ്ടില്‍ നിന്നും വെട്ടികുറച്ചിട്ടുണ്ട്. ഫലത്തില്‍ ഈ വര്‍ഷത്തെ പദ്ധതി വിഹിതം 6090 കോടിയായി കുറഞ്ഞിരിക്കുകയാണ്. ധനകാര്യ കമ്മീഷന്റെ അവാര്‍ഡ് പ്രകാരം ലഭ്യമായ 2412 കോടി രൂപയും വെട്ടികുറച്ചാണ് ഇത്തവണ പ്ലാന്‍ ഫണ്ട് നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പ്ലാന്‍ ഫണ്ടിന് പുറമെ ധനകാര്യ കമ്മീഷന് അവാര്‍ഡ് തുകയും നല്‍കുമായിരുന്നു. ഫലത്തില്‍ നിയമസഭ വോട്ട് ചെയ്ത് പാസ്സാക്കിയ പദ്ധതി വിഹിതമായ 7158 കോടി രൂപയില്‍ ഈ വര്‍ഷം സര്‍ക്കാര്‍ നല്‍കുന്നത് 3678 കോടി രൂപ മാത്രമാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച പണം നല്‍കിയില്ലെങ്കില്‍ പിന്നെയും പദ്ധതി വിഹിതത്തില്‍ കുറവ് വരും. ഇതിന് പുറമെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്മാരുടെ വേതനം കൂട്ടുകയും ആ തുക സര്‍ക്കാര്‍ നല്‍കുന്നതിന് പകരം തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും കണ്ടെത്തുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ധനകാര്യ വകുപ്പിന്റെ ഈ നീക്കം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും സ്തംഭിപ്പിക്കും. ധനകാര്യ കമ്മീഷന്റെ അവാര്‍ഡ് തുക ചെലവഴിക്കുന്നതില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമൂലം ഈ വര്‍ഷം ഈ തുക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയാത്ത സ്ഥിതിയാണെന്നും പുതുക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും കെ.സി.ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























