സ്വപ്നയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് അന്വേഷിക്കാന്‍ പ്രത്യേക സംഘമായി; അന്വേഷണം കന്റോണ്‍മെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തില്‍; കെഎസ്ഐടിഎല്‍ എംഡിയുടെ പരാതിയില്‍ അന്വേഷണം; കണ്സെന്ട്ടെന്സിക്കള്ക്കെതിരെ കേസെടുത്തു

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റ് കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകതരിച്ചു. കന്റോണ്‍മെന്റ് അസി കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്വപ്നയ്ക്കെതിരെ കേസടുത്തത്. കെ.എസ്.ഐ.ടി.എല്‍ എംഡി ഡോ. ജയശങ്കര്‍ പ്രസാദിന്റെ പരാതിയിലാണ് സ്വപ്നയ്ക്കെതിരെയും സ്വപ്നയെ നിയമിച്ച പിഡബ്ല്യൂസി, സ്വപ്നയെ തെരഞ്ഞെടുത്ത വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയും പോലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സ്വപ്നയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറായത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കിയ സ്വപ്നയ്ക്ക് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാഞ്ഞിട്ടും ഐ.ടി വകുപ്പിന് കീഴില്‍ പ്രധാന പദവി ലഭിച്ചതിന് പിന്നില്‍ ഉന്നത ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നിയമത്തിനായി സ്വപ്ന സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണോയെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വപ്നയുടെ ബികോം സര്‍ട്ടിഫിക്ക് വ്യാജമാണെന്ന് മഹാരാഷ്ട്രയിലെ ബാബാ അംബേദ്കര്‍ സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയതോടെ നിയമനത്തിന് പിന്നിലെ ദുരൂഹയേറി. അങ്ങനെ ഒരു ബികോം ബിരുദം സര്‍വ്വകലാശാലക്ക് കീഴില്‍ നടത്തുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ്പേസ് പാര്‍ക്കിന്റെ കണ്‍സല്‍ട്ടന്റായ പിഡബ്യൂസിയാണ് മാന്‍പവര്‍ റിക്രൂട്ട്മെന്റ് കമ്പനിയായ വിഷന്‍ ടെനോളജി വഴി സ്വപ്നയെ നിയമിക്കുന്നത്. അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പിഡബ്യൂസിക്കെതിരെയും നടപടിയുണ്ടാകും.
എന്നാല്‍ വ്യജ സര്‍ട്ടിഫിക്കറ്റിനെ കുറിച്ചല്ലാതെ അരുടെ സ്വാധീനത്തിലാണ് സ്വപ്നക്ക് ഈ ഉന്നത ജോലി ലഭിച്ചതിനെ കുറിച്ച് അന്വേഷണ സംഘം അന്വേഷിക്കില്ല. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടാകാമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇത് അന്വേഷണത്തിന്റെ പരിതിയില്‍ ഉള്‍പ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha























