Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..


ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...

24 കാരൻ ക്ലീനർ കൈ തെളിയാൻ ലോറി ഓടിച്ച് കയറ്റിയത് ദമ്പതികളുടെ പുറത്ത് ! കുരുക്കിയത് ആ തുമ്പുകൾ...

14 JULY 2020 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...

കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....

ലേണേഴ്സ് ലൈസൻസ് മാത്രമുള്ള 24 കാരനായ ക്ലീനർ ഓടിച്ച ലോറിയിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ക്ലീനറെ ഏഴേ മുക്കാൽ വർഷത്തെ കഠിന തടവിനും 50,200 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പ്രിൻസിപ്പൽ അസി: സെഷൻസ് കോടതി വിധി. കൈ തെളിയാനായുള്ള പരീശീലനം നേടാനായി അരുവിക്കര സ്വദേശി ഉണ്ണികൃഷ്ണൻ ലോറി ഓടിച്ചത് നരഹത്യയിൽ കലാശിച്ചതായാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം.

അരുവിക്കര നിന്നും ചാക്ക അനന്തപുരി ആശുപത്രിയിൽ 9,500 ലിറ്റർ വെള്ളമെത്തിച്ച് അടുത്ത ലോഡെത്തിക്കാൻ ശര വേഗത്തിൽ പാഞ്ഞ ടാങ്കർ ലോറി ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. തിരുവനന്തപുരം ചീഫ് കെമിക്കൽ ലബോറട്ടറിയിലെ ജൂനിയർ സയൻറിഫിക് ഓഫീസർ രവീന്ദ്രൻ (45), ഭാര്യയും കണിയാപുരം ബ്ലോക്ക് റിസോഴ്സ് സെൻറർ അദ്ധ്യാപക ട്രെയിനറുമായ അജിതകുമാരി (45) എന്നിവരാണ് കൊല്ലപ്പെട്ടത്.

തലസ്ഥാന നഗരത്തിലെ പേട്ട നാലുമുക്ക് ജംഗ്ഷനിലെ സ്റ്റേറ്റ് ബാങ്കിന് മുൻ വശത്ത് 2008 ഫെബ്രുവരി 27 ന് വെളുപ്പിന് 4. 40 നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളായ ഇരുവരും കണ്ണമ്മൂല ഗോകുലം വീട്ടിൽ നിന്നും പ്രഭാത സവാരിക്ക് പേട്ട - പാറ്റൂർ റോഡിലൂടെയുള്ള ഫുട്പാത്തിൽ ബാരിക്കേഡിന് ഉള്ളിലൂടെ നടന്നു പോകുകയായിരുന്നു. ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന 95 മീറ്റർ ഉയരത്തിലും 13.6 മീറ്റർ മീറ്റർ നീളത്തിലുള്ള ഇരുമ്പ് പൈപ്പുകൾ കൊണ്ടുള്ള ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡുകൾ ടാങ്കർ ലോറി കൊണ്ടിടിപ്പിച്ച് തകർത്ത് ദമ്പതികളെ മതിലിൽ ചേർത്ത് ചതച്ചരച്ച് ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവം നേരിൽ കണ്ടവരും ദൃക്സാക്ഷികളുമായ പത്രക്കെട്ടെടുക്കാൻ പോയ 2 പത്ര ഏജൻ്റുമാരുടെയും പ്രഭാത സവാരിക്കിറങ്ങിയ 3 സ്ഥലവാസികളുടെയും സാക്ഷിമൊഴികളാണ് കേസ് വിചാരണയിൽ നിർണ്ണായകമായത്. കൃത്യ വാഹനത്തിന് യാതൊരു വിധ യന്ത്രതകരാറോ ബ്രേക്ക് സിസ്റ്റ തകരാറോ ഇല്ലായെന്നും പെഡൽ ബ്രേക്കും ഹാൻഡ് ബ്രേക്കും ശരിയായി പ്രവർത്തിക്കുന്നതായുമുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടും കോടതി തെളിവിൽ സ്വീകരിച്ചു. ബാരിക്കേഡിലും മറ്റും കണ്ടെത്തിയ ദമ്പതികളുടെ രക്തക്കറ , ഫുട്പാത്തിൽ നിന്നും കിട്ടിയ ദമ്പതികളുടെ ചെരുപ്പുകൾ , തലമുടി ഭാഗങ്ങൾ എന്നിവ ശാസ്ത്രീയ പരിശോധന നടത്തി ഫോറൻസിക് ലാബിലെ സീറോളജി വിഭാഗം സമർപ്പിച്ച എഫ് എസ് എൽ റിപ്പോർട്ടും വിചാരണയിൽ നിർണ്ണായകമായി.

പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാത്തതിനും വിവരം പോലീസിൽ അറിയിക്കാതെ കൃത്യ സ്ഥലത്തു നിന്നും ഓടി മറഞ്ഞ് ഒളിവിൽ പോയ കുറ്റത്തിന് ഇരുനൂറ് രൂപ പിഴയൊടുക്കണം. അല്ലാത്തപക്ഷം രണ്ടു ദിവസത്തെ ജയിൽ ശിക്ഷ അനുഭവിക്കണം. ഡ്രൈവിംഗ് ലൈസൻസും ബാഡ്ജുമില്ലാതെ ലോറി ഓടിച്ചതിന് മൂന്നു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. 40,000 രൂപ കൊല്ലപ്പെട്ട ദമ്പതികളുടെ അവകാശികൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. അതേസമയം കൊലപാതകം ക്വട്ടേഷൻ ആണെന്ന ആരോപണം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയില്ല. റോഡപകട മരണമായ നരഹത്യാ കേ സാണെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ.

ശിക്ഷയനുഭവിക്കാനായി പ്രതിയെ കൺവിക്ഷൻ വാറണ്ട് പ്രകാരം കോടതി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു. വിചാരണ കോടതി 3 വർഷത്തിന് മുകളിൽ തടവു ശിക്ഷ വിധിച്ചാൽ അതേ കോടതിക്ക് പ്രതിക്ക് മേൽ കോടതിയിൽ അപ്പീൽ പോകുന്നതിനായി ശിക്ഷ നടപ്പിലാക്കുന്നത് താൽക്കാലികമായി സസ്പെൻ്റ് ചെയ്യുവാൻ ക്രിമിനൽ നടപടി ക്രമത്തിൽ ചട്ടമില്ലാത്തതിനാലാണ് പ്രതിയെ ജയിലിലേക്ക് അയച്ചത്. കേസിൽ 2 മുതൽ 4 വരെ പ്രതികളായ ലോറി ഡ്രൈവറെയും തെളിവു നശിപ്പിച്ചയാളെയും ലോറിയുടമയേയും തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (2 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (11 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (15 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (18 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (37 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (53 minutes ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (2 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

ഇനി തുറന്ന യുദ്ധമോ?  (3 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (3 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (3 hours ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (3 hours ago)

Malayali Vartha Recommends