ഏതന്വേഷകര്ക്കും വരാം. ആയിരം വട്ടം സ്വാഗതം'... അന്വേഷണത്തെ സ്വാഗതം ചെയ്ത കെ ടി ജലീല്‍
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുമായി താന്‍ ഫോണില്‍ സംസാരിച്ചതായി വന്ന വാര്‍ത്തകളോടുള്ള പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. "ഏതന്വേഷകര്ക്കും വരാം. ആയിരം വട്ടം സ്വാഗതം''-മന്ത്രി കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
"2020 മെയ് 27 നാണ് UAE കൗണ്‍സല്‍ ജനറലിന്‍്റെ മെസ്സേജ് വന്നു. റംസാനില്‍ സാധാരണ കോണ്‍സുലേറ്റ് കൊടുക്കാറുള്ള ഭക്ഷണക്കിറ്റുകള്‍ ലോക്ഡൗണായതിനാല്‍ കൊടുക്കാന്‍ സാധിച്ചില്ലത്രെ. അത് എവിടെയെങ്കിലും കൊടുക്കേണ്ടതുണ്ടോ എന്ന് അന്വേഷിച്ചു. അതിന് മറുപടിയും നല്കി. തെളിവുകളും രേഖകളും താഴെ കൊടുക്കുന്നു. ഏതന്വേഷകര്ക്കും വരാം. ആയിരം വട്ടം സ്വാഗതം"-യുഎഇ കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും ലഭിച്ച സന്ദേശത്തിന്റെ പകര്‍പ്പടക്കം പോസ്റ്റിൽ നല്‍കികൊണ്ടാണ് പ്രതികരണം.
https://www.facebook.com/Malayalivartha