പാലത്തായി പീഡനക്കേസ്... ലൈംഗികാതിക്രമം തെളിയിക്കാന്‍ തുടരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്

കണ്ണൂര്‍ പാലത്തായില്‍ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് കൂടിയായ അധ്യപകന് പീഡിപ്പിച്ചെന്ന കേസില്‍ ഭാഗിക കുറ്റപത്രവുമായി ക്രൈംബ്രാഞ്ച്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നു തെളിയിക്കാന്‍ തുടരന്വേഷണം ആവശ്യമാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. തലശേരി പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ പോക്സോ വകുപ്പുകള്‍ ചുമത്താന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. നിലവില്‍ ജുവനൈല്‍ ജസ്റ്റീസ് ആക്റ്റ് പ്രകാരമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പത്മരാജനെ നിലവില്‍ കോടതി റിമാന്‍ഡിലാണ്. സ്കൂളിലെ കുട്ടികളെ അധ്യാപകന് കൂടിയായ പത്മരാജന് ശാരീരികമായി ഉപദ്രവിച്ചതിന് ക്രൈംബ്രാഞ്ചിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചോ എന്ന് വ്യക്തമാകുന്നതിന് തുടരന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മധുസൂദനന് സമര്‍പ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നു.
കുട്ടിയുടെ മൊഴിയിലുള്ള വൈരുധ്യം ഒഴിവാക്കുന്നതിന് വിദഗ്ധരുടെ സഹായം ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. സംഭവത്തിത്തെ തുടര്‍ന്നുള്ള മാനസീക സങ്കര്ഷമാവാം മൊഴികളിലെ വൈരുദ്ധ്യത്തിന് കാരണം. ഇത് പരിഹരിക്കാന്‍ കൗണ്‍സിലിംഗ് വിദഗ്ദ്ധരുടെ സഹായത്തോടെ കഴിയുമെന്ന് െ്രെകംബ്രാഞ്ച് കരുതുന്നു.
കഴിഞ്ഞ മാര്‍ച്ച് 18 ന് പെണ്‍കുട്ടിയുടെ രഹസ്യമൊഴി മട്ടന്നൂര്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. അധ്യാപകന് വ്യത്യസ്ത ദിവസങ്ങളിലായി മൂന്നുതവണ പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനി മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























