Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ബിഗ് സല്യൂട്ട് സര്‍... കേരള പൊലീസിലെ ചുണക്കുട്ടിയായ ഷൗക്കത്തലി എന്‍.ഐ.എ അഡി. എസ്.പിയായപ്പോള്‍ ഞെട്ടിയത് പലരും; ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടിസുനി അടക്കമുള്ള കൊടും ക്രിമിനലുകളെ രായ്ക്ക് രാമാനം പൊക്കിയ ഷൗക്കത്തലിയുടെ പുതിയ വരവ് തന്നെ സ്വപ്നയെ പൊക്കി; വീണ്ടും ഷൗക്കത്തലി ഉറക്കം കെടുത്തുമ്പോള്‍...

15 JULY 2020 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

സ്വര്‍ണക്കടത്ത് കേസ് നിര്‍ണായകമായ വഴികളിലൂടെയാണ് കടന്ന് പോകുന്നത്. എന്‍ഐഎ കേസ് അന്വേഷിച്ച് 24 മണിക്കൂറിന് മുമ്പ് ഒളിവിലായിരുന്ന പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും പൊക്കാനായത് വലിയ നേട്ടമാണ്. ഇവര്‍ വിദേശത്ത് കടന്നിരുന്നെങ്കില്‍ ഏറെ പേരുദോഷം കേട്ടേനെ. ഇപ്പോള്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കണ്ണികളെ കൂട്ടിമുട്ടിക്കുകയാണ്. ഇതിന് നിര്‍ണായക പങ്ക് വഹിച്ചത് കേരള പോലീസിലെ ചുണക്കുട്ടിയും മലയാളിയുമായ എന്‍.ഐ.എ അഡി. എസ്.പി എ.പി ഷൗക്കത്തലിയാണ്. സ്വപ്നയെയും സന്ദീപിനെയും ഒളിത്താവളം കണ്ടെത്തി കുടുക്കിയ ഷൗക്കത്തലിക്ക് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. അങ്ങനെ മലയാളികളുടെ മനസില്‍ മറ്റൊരു യുവ പോലീസ് ഉദ്യോഗസ്ഥന്‍ കൂടി കയറിപ്പറ്റുകയാണ്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടിസുനി അടക്കമുള്ള കൊടും ക്രിമിനലുകളെ ശക്തമായ രാഷ്ട്രീയ എതിര്‍പ്പ് വകവയ്ക്കാതെ പിടികൂടിയ അതേ ഷൗക്കത്തലിയാണ് ഇതെന്നോര്‍ക്കുക. കണ്ണൂരിലെ മുടക്കോഴി മലയില്‍ ഒളിച്ചിരുന്ന പ്രതികളെ അര്‍ദ്ധരാത്രിയില്‍ വേഷപ്രച്ഛന്നരായി നടന്നെത്തി സാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് ഷൗക്കത്തലിയും സംഘവും അന്ന് പിടികൂടിയത്.

ഭയമില്ലാതെ ഏത് ദൗത്യവും പൂര്‍ത്തിയാക്കുമെന്നതാണ് ഷൗക്കത്തലിയുടെ പ്രത്യേകത. കൊടി സുനിയെയും സംഘത്തെയും തേടിയുള്ള റെയ്ഡ് വിവരം പലതവണ ചോര്‍ന്നതോടെ, രഹസ്യ ഓപ്പറേഷന്‍ പ്ലാന്‍ചെയ്തു. മുഴക്കുന്ന്, തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകളിലൂടെയുള്ള എല്ലാ വഴികളും അടച്ചശേഷം പതിവു വാഹന പരിശോധനയ്‌ക്കെന്നു തോന്നിക്കുന്ന വിധത്തില്‍ പൊലീസ് നിലയുറപ്പിച്ചു. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ഇരുപതിലധികം പേരടങ്ങുന്ന സംഘം വടകരയില്‍ നിന്നു ടിപ്പര്‍ ലോറിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ മുഴക്കുന്നിലെത്തി. ലുങ്കി ധരിച്ച് തോര്‍ത്തും തലയില്‍ക്കെട്ടി ചെങ്കല്‍ തൊഴിലാളികളുടെ വേഷത്തിലായിരുന്നു ഷൗക്കത്തലിയും സംഘവും. കനത്തമഴയില്‍ മൊബൈല്‍ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം. പുലര്‍ച്ചെ നാലിന് സുനിയുടെ ഒളിസങ്കേതം കണ്ടെത്തി. പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റില്‍ നിലത്ത്കമ്പിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞു പൊലീസ് അകത്തു കടക്കുമ്പോള്‍ കൊടി സുനി, ഷാഫി, കിര്‍മാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്രയില്‍. പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കുചൂണ്ടി എതിരിടാനായി ശ്രമം. അര മണിക്കൂര്‍ നീണ്ട ബലപ്രയോഗത്തിലൂടെയാണ് സംഘത്തെ കീഴടക്കിയത്. പിന്നീട് സിപിഎം നേതാക്കളെ അറസ്റ്റു ചെയ്യാന്‍ മറ്റ് ഉദ്യോഗസ്ഥര്‍ മടിച്ചപ്പോള്‍, ആ ദൗത്യം ഏറ്റെടുത്തതും ഷൗക്കത്തലിയാണ്.

1995ല്‍ ഒന്നാംറാങ്കോടെ കേരള പൊലീസില്‍ എസ്.ഐയായ ഷൗക്കത്തലി തലശേരി ഡിവൈ.എസ്.പിയായിരിക്കെ 2014ലാണ് ഡെപ്യൂട്ടേഷനില്‍ എന്‍.ഐ.എയിലെത്തിയത്. ഐസിസ് റിക്രൂട്ട്‌മെന്റ്, കനകമല കേസ്, തമിഴ്‌നാട്ടിലെ തീവ്രവാദക്കേസുകള്‍ എന്നിങ്ങനെ സുപ്രധാന കേസുകളുടെ അന്വേഷണം ഷൗക്കത്തിനായിരുന്നു. 150ലേറെപ്പേര്‍ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണക്കേസില്‍ ഫ്രഞ്ച് ഏജന്‍സികളുമായി ചേര്‍ന്നുള്ള അന്വേഷണത്തിലും ഷൗക്കത്തലിയുണ്ടായിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘത്തലവന്‍ എന്‍.ഐ.എ ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ളയും കൈയ്യടി നേടുകയാണ്. കൊല്ലം സ്വദേശിയായ ഇദ്ദേഹം സി.ആര്‍.പി.എഫില്‍ നിന്നാണ് ഡെപ്യൂട്ടേഷനില്‍ എന്‍.ഐ.എയിലെത്തിയത്. കേരളത്തില്‍ എന്‍.ഐ.എ അന്വേഷിച്ച ആദ്യ കേസായ കോഴിക്കോട് ഇരട്ട സ്‌ഫോടനം മുതല്‍ മിക്ക കേസുകളും അന്വേഷിച്ചത് രാധാകൃഷ്ണപിള്ളയുടെ സംഘമാണ്. എന്‍.ഐ.എയുടെ ആദ്യ കുറ്റപത്രം ഇരട്ട സ്‌ഫോടനക്കേസില്‍ നല്‍കിയതും അദ്ദേഹമാണ്. കേരള പൊലീസ് വിട്ടയച്ച പ്രതികളെപ്പോലും പിടികൂടിയും ചിലരെ മാപ്പുസാക്ഷിയാക്കിയും അദ്ദേഹം നടത്തിയ അന്വേഷണം ഏറെ പ്രശംസ നേടിയിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (5 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (5 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (5 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (6 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (12 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (14 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (14 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (15 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (15 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (15 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (15 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (15 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (15 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (22 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (23 hours ago)

Malayali Vartha Recommends