ദേശീയ പാതയില്‍ തലശ്ശേരി കോടതിക്ക് മുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു... മംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വാതകവുമായി പോകുന്ന ലോറിയാണ് മറിഞ്ഞത്
ദേശീയ പാതയില്‍ തലശ്ശേരി കോടതിക്ക് മുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. മംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വാതകവുമായി പോകുന്ന ലോറിയാണ് ബുധനാഴ്ച രാവിലെ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാതകചോര്‍ച്ചയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഐ.ഒ.സി അധികൃതര്‍ എത്തിയ ശേഷം വാതകം മാറ്റാനുള്ള നടപടികള്‍ തുടങ്ങും. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha